
വണ്ണം കുറയ്ക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് അമിതവണ്ണമുള്ളവര്‍ക്ക്. എന്തെങ്കിലും അസുഖങ്ങളുടെയോ ആരോഗ്യപ്രശ്നങ്ങളുടെയോ ഭാഗമായി അമിതവണ്ണം ആയവര്ക്കാണെങ്കില് പിന്നെയും പ്രയാസമാണ് വണ്ണം കുറയ്ക്കാൻ.
നമ്മള് കഴിക്കുന്ന ഭക്ഷണം മാത്രമല്ല നമ്മുടെ ശരീരഭാരത്തെ സ്വാധീനിക്കുന്നത്. വേറെയും ഒരുപാട് കാര്യങ്ങള്‍ വണ്ണത്തിനെ സ്വാധീനിക്കുന്നുണ്ട്. ഭക്ഷണം വലിയ ഘടകം തന്നെയാണ്. അതുകൊണ്ടുതന്നെ ചിലര്‍ക്ക് ഡയറ്റ് ചെയ്യുന്നതിലൂടെ മാത്രം ശരീരഭാരം കുറച്ചുകൊണ്ടുവരാൻ സാധിക്കും.
എന്നാല്‍ എല്ലാവര്ക്കും ഇത് സാധ്യമല്ലാതിരിക്കുന്നത് മറ്റ് പല ഘടകങ്ങളും ഇതിനെ സ്വാധീനിക്കുന്നുണ്ട് എന്നതിനാലാണ്. ഇങ്ങനെ ഡയറ്റ് ചെയ്തിട്ടും ഭക്ഷണം കുറച്ചിട്ടുമൊന്നും വണ്ണം കുറയുന്നില്ല എങ്കില്‍ അതിന് പിന്നിലുണ്ടാകാവുന്ന അഞ്ച് കാരണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
1. നിങ്ങള്‍ ആവശ്യത്തിന് പ്രോട്ടീൻ കഴിക്കുന്നില്ല എന്നതാകാം ഒരു കാരണം. വണ്ണം കുറയ്ക്കുന്നതിലേക്ക് വരുമ്പോള്‍ പ്രോട്ടീനിന് വലിയ പ്രാധാന്യമുണ്ട്. പ്രോട്ടീൻ ആവശ്യത്തിന് എത്തിയാലേ കലോറി കളയാൻ സാധിക്കൂ. പരിപ്പ്- പയര്‍വര്‍ഗങ്ങള്‍, ചന്ന, ടോഫു, മട്ട, ക്വിനോവ എല്ലാം ഇതിനായി കഴിക്കാവുന്നതാണ്.
2. പലരും വണ്ണം കുറയ്ക്കുന്നതിനായി അവര്‍ എടുത്തുകൊണ്ടിരുന്ന കലോറി കുത്തനെ കുറയ്ക്കും. ഇത് നമ്മുടെ ദഹനത്തെയും പോഷകങ്ങള്‍ ശരീരമെടുക്കുന്നതിനെയുമെല്ലാം ബാധിക്കും. ഇതോടെ ശരീരഭാരം കുറയുന്നത് എളുപ്പമാകാതെ പോകാം.
3. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ നമ്മുടെ ശരീരഭാരത്തെ വലിയ രീതിയില്‍ സ്വാധീനിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകളില്‍. എട്ടിലൊരു സ്ത്രീക്കെങ്കിലും തൈറോയ്ഡ് സംബന്ധമായ പ്രശ്നമുണ്ടാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതുമൂലം വണ്ണം വല്ലാതെ കൂടുന്ന അവസ്ഥയുമുണ്ടാകുന്നു. വണ്ണം കുറയുന്നില്ലെങ്കില്‍ ഹോര്‍മോണ്‍ പരിശോധന നടത്തുന്നത് നല്ലതാണ്.
4. ഉറക്കപ്രശ്നങ്ങളും ശരീരഭാരം കൂടുന്നതിലേക്ക് നയിക്കാം. അങ്ങനെ വരുമ്പോള്‍ നിങ്ങള്‍ ഡയറ്റ് തുടര്‍ന്നാലും നിങ്ങളുടെ ശരീരഭാരം കുറയില്ല.
5. സ്ട്രെസും നമ്മുടെ ശരീരഭാരം കൂട്ടാം. സ്ട്രെസ് മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിലേക്ക് നയിക്കുന്നത്. അതിനാല്‍ ഡയറ്റ് ചെയ്യുമ്പോഴും മാനസികാരോഗ്യത്തിന്റെ അന്തരീക്ഷം കൂടി ഉറപ്പുവരുത്തുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]