

First Published Mar 1, 2024, 12:40 AM IST
തിരുവനന്തപുരം: കേരളം കൊടും ചൂടിലായ ഫെബ്രുവരി മാസം കടന്നുപോകുമ്പോൾ മാർച്ചിലെ കാലാവസ്ഥ എന്തായിരിക്കും എന്ന ആശങ്കയാണ് ഏവർക്കും. മാർച്ച് മാസത്തിലെങ്കിലും ആശ്വാസമേകാൻ മഴ എത്തുമോ എന്ന ചോദ്യമാണ് ഏവരും ഉന്നയിക്കുന്നത്. എന്നാൽ മാർച്ച് ആദ്യ ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനം പരിശോധിച്ചാൽ ആശ്വാസത്തിന് വകയില്ലെന്നാണ് വ്യക്തമാകുന്നത്. ഏറ്റവും പുതിയ കാലാവസ്ഥ പ്രവചന പ്രകാരം മാർച്ച് നാലാം തിയതിവരെ കേരളത്തിലെ ഒരു ജില്ലയിലും മഴ സാധ്യതയില്ലെന്നതാണ് യാഥാർത്ഥ്യം. അതായത് മാർച്ച് മാസം ആദ്യ ദിവസങ്ങളിലും കേരളം ചുട്ടുപൊള്ളും എന്ന് സാരം.
അതേസമയം ഇന്നും കേരളത്തിൽ 12 ജില്ലകളിൽ താപനില ജാഗ്രത നിർദ്ദേശമുണ്ട്. കൊല്ലം , ആലപ്പുഴ , കോട്ടയം , തൃശൂർ , പത്തനംതിട്ട , എറണാകുളം , പാലക്കാട് , കണ്ണൂർ , തിരുവനന്തപുരം , മലപ്പുറം , കോഴിക്കോട് , കാസറഗോഡ് ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് അറിയിപ്പ് ഇപ്രകാരം
ഇന്ന് (2024 മാർച്ച് 1) കൊല്ലം, ആലപ്പുഴ , കോട്ടയം & തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും പത്തനംതിട്ട, എറണാകുളം, പാലക്കാട് & കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് & കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
Last Updated Mar 1, 2024, 12:40 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]