
റിയാദ്: സൗദി സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന വൻ പ്രകൃതിവാതക ശേഖരം കിഴക്കൻ പ്രവിശ്യയിലെ ജഫൂറ താഴ്വരയിൽ കണ്ടെത്തി. പുതുതായി 15 ലക്ഷം കോടി സ്റ്റാൻഡേർഡ് ക്യുബിക് അടി വാതകവും 200 കോടി ബാരൽ ലിക്യൂഡ് ഹൈഡ്രോ കാർബണുമാണ് കണ്ടെത്തിയത്. ഇതോടെ ജഫൂറയിലെ കരുതൽ ശേഖരം 229 ലക്ഷംകോടി സ്റ്റാൻഡേർഡ് ക്യുബിക് അടി വാതകവും 75 ശതകോടി ബാരൽ ലിക്യൂഡ് ഹൈഡ്രോ കാർബണുമായി വർദ്ധിച്ചിട്ടുണ്ട്.
ഈ തന്ത്രപ്രധാനമായ കണ്ടുപിടിത്തം ജഫുറയിലെ മൊത്തം കരുതൽ ശേഖരം വർദ്ധിപ്പിക്കുക മാത്രമല്ല, ഊർജ പരിവർത്തന ശ്രമങ്ങൾക്കിടയിൽ സൗദി അറേബ്യയുടെ പ്രകൃതിവാതക മേഖലയിലെ ശക്തമായ ഈടുവെപ്പായി മാറുകയും ചെയ്തിട്ടുണ്ട്. ഊർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനെ ഉദ്ധരിച്ച് ഊർജ മന്ത്രാലയമാണ് കണ്ടെത്തൽ സ്ഥിരീകരിച്ചത്. ഈ പുതിയ വാതകശേഖരം കൂടി കണ്ടെത്താനായത് സൗദി അറേബ്യയെ ഒരു പ്രധാന ആഗോള വാതക ഉൽപ്പാദകരാക്കുമെന്നും ഊർജ മിശ്രിതത്തെ വൈവിധ്യവത്കരിക്കുകയും കയറ്റുമതിക്കായി ഗണ്യമായ വാതകശേഖരം സംഭരിക്കാൻ അനുവദിക്കുകയും ചെയ്യുമെന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു.
170 കിലോമീറ്റർ നീളവും 100 കിലോമീറ്റർ വീതിയുമുള്ള അൽജഫൂറ വാതകപാടം രാജ്യത്തെ ഏറ്റവും വലിയ പാരമ്പര്യേതര, അസോസിയേറ്റ് വാതകപാടം എന്നതിനപ്പുറം മധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ ഷെയ്ൽ ഗ്യാസ് റിസർവായി ജഫുറ കണക്കാക്കപ്പെടുന്നു.
Read Also –
തീവ്രവാദ പ്രവർത്തനം നടത്തിയ ഏഴ് പേരുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി
റിയാദ്: സൗദിയിൽ തീവ്രവാദ പ്രവർത്തനം നടത്തുകയും അത്തരം സ്ഥാപനങ്ങൾക്ക് ധനസഹായം നൽകുകയും ചെയ്ത ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അഹമ്മദ് ബിൻ സഊദ് ബിൻ സഗീർ അൽശംമ്മരി, സഇൗദ് ബിൻ അലി ബിൻ സഇൗദ് അൽ വദായി, അബ്ദുൽ അസീസ് ബിൻ ഉബൈദ് ബിൻ അബ്ദല്ല അൽശഹ്റാനി, അവദ് ബിൻ മുഷബാബ് ബിൻ സഈദ് അൽഅസ്മരി, അബ്ദുല്ല ബിൻ ഹമദ് ബിൻ മജൂൽ അൽ സഈദി, മുഹമ്മദ് ബിൻ ഹദ്ദാദ് ബിൻ അഹമ്മദ് ബിൻ മുഹമ്മദ്, അബ്ദുല്ല ബിൻ ഹാജിസ് ബിൻ ഗാസി അൽശംമ്മരി എന്നിവരെയാണ് വധശിക്ഷക്ക് വിധേയമാക്കിയതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കൽ, രാജ്യത്തിന്റെ സ്ഥിരതയും സുരക്ഷയും അപകടപ്പെടുത്തൽ, രക്തച്ചൊരിച്ചിലിന് ആഹ്വാനം ചെയ്യുന്ന തീവ്രവാദ സമീപനം സ്വീകരിക്കൽ, തീവ്രവാദ സംഘടനകളും സ്ഥാപനങ്ങളും രൂപവത്കരിക്കുകയും അവയ്ക്ക് ധനസഹായം നൽകുകയും ചെയ്യൽ, സുരക്ഷ തകർക്കുക എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കൽ, ക്രിമിനൽ പ്രവൃത്തികളിലൂടെ സമൂഹത്തിെൻറ സുസ്ഥിരതയും ദേശീയ ഐക്യവും അപകടത്തിലാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.
Last Updated Feb 29, 2024, 4:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]