ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ഭരണകക്ഷിയായ ആംആംദ്മി പാർട്ടിക്ക് വൻതിരിച്ചടി. സീറ്റ് കിട്ടാത്തതിനെ തുടർന്ന് പാർട്ടി വിട്ട എട്ട് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. സീറ്റ് കിട്ടാത്തതിനെ തുടർന്ന് ഇന്നലെയാണ് എട്ട് എം.എൽ.എമാരും പാർട്ടിയിൽ നിന്ന് രാജി വച്ചത്. വന്ദന ഗൗർ (പാലം), രോഹിത് മെഹറൗലിയ (ത്രിലോക്പുരി), ഗിരീഷ് സോണി (മാദിപൂർ), മദൻലാൽ ( കസ്തൂർബാ നഗർ), ബി.എസ്. ജൂൺ (ബിജ്വാസൻ), നരേഷ് യാദവ് (മെഹ്റോലി), പവൻ ശർമ്മ ( ആദർശ് നഗർ) എന്നിവരാണ് ആംദ്മി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത്.
പാർട്ടി വിട്ടവർ കഴിഞ്ഞ ദിവസം അരവിന്ദ് കേജ്രിവാളിനും നിയമസഭാ സ്പീക്കർക്കും രാജിക്കത്ത് അയച്ചിരുന്നു. ഇതിൽ നരേഷ് യാദവിന് സിറ്രിംഗ് സീറ്റ് നൽകിയിരുന്നെങ്കിലും ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ പാർട്ടി ഒഴിവാക്കിയിരുന്നു. നരേഷിന് പകരം മഹേന്ദർ ചൗധരിയെ മെഹ്റോളി മണ്ഡലത്തിൽ രംഗത്തിറക്കുകയും ചെയ്തു. കേജ്രിവാളിൽ വിശ്വാസം നഷ്ടപ്പെട്ടെന്നാണ്, പാലം മണ്ഡലത്തിലെ എം.എൽ.എ ഭാവ്നാ ഗൗഡ് പ്രതികരിച്ചത്. പാർട്ടി അഴിമതിയുടെ ചതുപ്പിൽ മുങ്ങിയെന്ന് നരേഷ് യാദവിന്റെ രാജിക്കത്തിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]