
ചെന്നെെ: ചെന്നെെയിൽ ഗോൾപോസ്റ്റ് മറിഞ്ഞ് വീണ് മലയാളിയായ ഏഴുവയസുകാരന് ദാരുണാന്ത്യം. തിരുവല്ല സ്വദേശി രാജേഷ് പണിക്കരുടെയും ശ്രീലക്ഷ്മിയുടെയും മകൻ അദ്വിക് ആണ് മരിച്ചത്. ആവഡിയിലെ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അദ്വിക്. ചെന്നെെ ആവഡിയിലെ വ്യോമസേനയുടെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ വച്ചാണ് സംഭവം നടന്നത്.
കല്ലിൽ ചാരിയാണ് ഗോൾപോസ്റ്റ് നിർത്തിയിരുന്നത്. ക്വാർട്ടേഴ്സിൽ വെെകിട്ട് കളിക്കുന്നതിനിടെ പോസ്റ്റ് മറിയുന്നത് കണ്ട് കുട്ടി ഓടിമാറാൻ ശ്രമിച്ചെങ്കിലും തലയിൽ വീഴുകയായിരുന്നു. പരിക്കേറ്റ അദ്വികിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെന്നെെ ആവഡിയിൽ വ്യോമസേന ജീവനക്കാരനാണ് അദ്വികിന്റെ അച്ഛൻ രാജേഷ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]