
നടി നിഖില വിമലിന്റെ സഹോദരി സന്യാസം സ്വീകരിച്ചത് അടുത്തിടെയാണ്. അവന്തികാ ഭാരതി എന്ന പേരിലാണ് അവർ ഇനി അറിയപ്പെടുക. ജൂനാ പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നുമാണ് സന്യാസം സ്വീകരിച്ചത്.
കലാമണ്ഡലം വിമലാദേവിയുടെയും എം.ആർ.പവിത്രന്റെയും മക്കളാണ് അഖിലയും നിഖിലയും. അമ്മയുടെ പാതപിന്തുടർന്ന് രണ്ടുപേരും നൃത്തം പഠിച്ചിട്ടുണ്ട്. ചെറുപ്രായത്തിലേ നിഖില സിനിമയിലെത്തിയിരുന്നു. എന്നാൽ മൂത്ത സഹോദരിയായ അഖില പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അഖിലയുടെ സന്യാസവുമായി ബന്ധപ്പെട്ട് സുഹൃത്തും തിരക്കഥാകൃത്തുമായ ആർ. രാമാനന്ദ് കുറിച്ച് വാക്കുകൾ ശ്രദ്ധേയമാവുകയാണ്.
രാമാനന്ദിന്റെ വാക്കുകൾ-
”അഖില വിമൽ സന്യാസം സ്വീകരിച്ചു അവന്തിക ഭാരതി ആയതാണെല്ലോ പുതിയ വാർത്ത. എനിക്ക് കഴിഞ്ഞ പത്തു വർഷമായി വളരെ നന്നായി അറിയുന്ന ആളാണ് അഖില. ഞങ്ങൾ രണ്ടുപേരും JNU വിലാണ് പഠിച്ചത്, ഞാൻ കാണുന്ന കാലത്തേ അഖില ഭാരതീയ ശാസ്ത്രങ്ങളോട് അസാമാന്യമായ താല്പര്യമുള്ള ആളാണ്. ആയുർവേദം ആകട്ടെ തന്ത്രം ആകട്ടെ സംസ്കൃതം ആകട്ടെ നിഷ്ഠയോടെ പഠിക്കുന്ന സ്വഭാവം ഉള്ള ആൾ. അതേസമയം ശക്തമായ ഇടതുപക്ഷ രാഷ്ട്രീയവും മനസ്സിൽ സൂക്ഷിച്ചിരുന്നു, അതല്ലേ അതിന്റെ സൗകുമാര്യം?
ഞങ്ങളൊരുമിച്ചു പണ്ടൊരു പ്രാന്തൻ യാത്ര പോയിട്ടുണ്ട് കാശിയിലേക്ക്. സാരാനാഥ് പോകുന്ന വഴി ഞങ്ങളുടെ രണ്ടുപേരുടെയും പേഴ്സ് നഷ്ട്ടപെട്ടു, നിസ്വരായി കാശിയിൽ തെണ്ടി നടന്നൊരു യാത്ര. പിന്നീട് നാട്ടിലുള്ള ഐവർമഠം രമേശ് കോരപ്പത്തിനെ വിളിച്ചു. അദ്ദേഹം ബനാറസിലെ സുരേഷ് നായർ എന്നൊരാളെ പരിചയപ്പെടുത്തി അയാൾ തന്ന കാശുമായി ഡൽഹി വരെയെത്തിയ ഒരു ഓർമ്മ. അഖില അക്കാഡമിക്സിൽ വളരെ മികവുള്ള ഒരാളാണ്, പി എച് ഡി കഴിഞ്ഞു ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പ് നേടി അമേരിക്കയിൽ പഠിക്കുകയായിരുന്നു. ധാരാളം അക്കാദമിക മികവുള്ള പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ച ആളാണ്. സന്യാസം സ്വീകരിച്ച ഐഐടി ക്കാർ എന്ന പോലെ ആയിരുന്നു അഖിലയുടെ സന്യാസം ചർച്ച ചെയ്യപ്പെടേണ്ടി ഇരുന്നത്. (അല്ല അതൊന്നും സന്യാസികൾക്ക് വിഷയമുള്ള കാര്യമല്ല എന്നാലും) നിഖിലയുടെ ചേച്ചി ആയി എന്നത് കൊണ്ട് അഖിലയ്ക്ക് സ്വതന്ത്രമായ അസ്തിത്വം പാടില്ല എന്നില്ലല്ലോ? അല്ലെങ്കിലേ നമ്മുടെ ഒക്കെ വീടുകളിൽ എല്ലാവരും ഒരു അച്ചിൽ ഇട്ടു വാർത്ത പോലെ ആണോ?
അഖില എന്റെ അറിവിൽ ഒരു പത്തു കൊല്ലമായി ഈ പാതയിൽ സഞ്ചരിക്കാൻ തുടങ്ങിയിട്ട്. ഇപ്പോൾ അത് എല്ലാവരും അറിഞ്ഞു എന്ന് മാത്രം, അഖില മുഖാന്തിരം ഇപ്പോൾ മഹാമണ്ഡലേശ്വർ ആയി ചുമതല ഏറ്റ ആനന്ദവന ഭാരതി സ്വാമികളെയും മുൻപേ അറിയാം. വളരെ അധികം കാര്യങ്ങൾ സമൂഹത്തിനായി ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിത്വം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പറഞ്ഞു വരുന്നത് ഹൈന്ദവ പാരമ്പര്യത്തിൽ തലപൊക്കമുള്ള ജൂന അഖാഡ ഇന്നലെ വന്ന ഒരാൾക്ക് പെട്ടന്ന് എടുത്ത് സന്യാസം കൊടുത്തതല്ല എന്നാണ്. നിഖിലയോടു രാഷ്ട്രീയമായ വിയോജിപ്പുണ്ടാകാം എന്നാൽ ആ രാഷ്ട്രീയം വെച്ച് ആർഷ പാരമ്പര്യത്തെ അപഹസിക്കരുത്. സന്ന്യാസം വ്യക്തിനിഷ്ഠമാണ് ആരാണ് യഥാർത്ഥ സന്യാസി എന്ന് ചോദിച്ചാൽ സന്യാസിക്ക് മാത്രമേ അതിനു ഉത്തരമുള്ളു. അത് നമ്മുടെ വിധി കല്പനകൾക്കൊക്കെ അതീതമാണ് .”
ആർ രാമാനന്ദ്