ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്ജറ്റ് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച് തുടങ്ങിയതോടെ എല്ലാവരുടെയും കണ്ണുകൾ ഒന്നിലേക്ക് മാത്രമായിരുന്നു. ഏതൊക്കെ സാധനങ്ങൾക്ക് വില കുറയും വില കൂടുമെന്ന്. നിരവധി ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ മാറ്റങ്ങൾ ധനമന്ത്രി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ ആദ്യമേ ഉണ്ടായിരുന്നു. 2024 ലെ ബജറ്റ് പ്രസംഗത്തിൽ, മൊബൈൽ ഫോണുകൾ, ചാർജറുകൾ, ചില ക്യാൻസർ മരുന്നുകൾ എന്നിവയുൾപ്പെടെയുള്ള ചില ഇനങ്ങളുടെ കസ്റ്റംസ് നിരക്ക് കുറയ്ക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ആറ് മാസത്തിനുള്ളിൽ കസ്റ്റംസ് ഡ്യൂട്ടി ഘടന സമഗ്രമായി അവലോകനം ചെയ്യാനും ധനമന്ത്രി നിർദ്ദേശിച്ചിരുന്നു, അതിനാലാണ് 2025-26 ബഡ്ജറ്റിൽ കസ്റ്റംസ് തീരുവ സംബന്ധിച്ച പ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്ന് പ്രതീക്ഷിച്ചത്. അതേസമയം, ബഡ്ജറ്റ് പ്രസംഗത്തിന് മുന്നോടിയായി ശനിയാഴ്ച സ്വർണവും വെള്ളിയും ഉയർന്ന് വ്യാപാരം നടത്തി. മുംബൈയിൽ സ്വർണ വില 160 രൂപ ഉയർന്ന് 10 ഗ്രാമിന് 24 കാരറ്റിന് 84,490 രൂപയും 22 കാരറ്റിന് 10 ഗ്രാമിന് 150 രൂപ ഉയർന്ന് 77,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഈ ബഡ്ജറ്റിന് പിന്നാലെ വില കുറയുന്ന സാധനങ്ങൾ എന്തൊക്കെ?
കാൻസർ, ക്രോണിക് രോഗങ്ങൾക്കുള്ള മരുന്നുകൾ, 36 ജീവൻ രക്ഷാ മരുന്നുകൾ എന്നിവയുടെ അടിസ്ഥാന കസ്റ്റം ഡ്യൂട്ടികളിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു.
ഇലക്ട്രോണിക് സാധനങ്ങൾ- അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി അഞ്ച് ശതമാനമായി കുറച്ചു.
കൊബാൾട്ട് പൗഡർ, ലിഥിയം അയൺ ബാറ്ററിയുടെ സ്ക്രാപ്പ്, ലെഡ്, സിങ്ക് എന്നിവയും 12 നിർണായക ധാതുക്കളും അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കും.
ഇലക്ട്രിക് വാഹനങ്ങൾ- ഇലക്ട്രിക്ക് വാഹനങ്ങളുടെ ബാറ്ററി നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെയും മൊബൈൽ ഫോൺ ബാറ്ററി നിർമ്മാണത്തിന് ഉപയോഗിക്കുന്ന 28ഓളം സാധനങ്ങളെയും ഒഴിവാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]