ന്യൂഡൽഹി: ആദായ നികുതി പരിധി ഉയർത്തി വമ്പൻ പ്രഖ്യാപനവുമായി 2025 യൂണിയൻ ബഡ്ജറ്റ്. 12 ലക്ഷംവരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ നികുതിയിളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന നികുതി ഇളവ് പരിധി മൂന്നു ലക്ഷത്തിൽ നിന്ന് നാലിരട്ടിയായാണ് ഉയർത്തിയിരിക്കുന്നത്.