ന്യൂഡൽഹി: ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ ഗ്ലോബൽ ഹബ്ബാക്കി മാറ്റുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. മൂന്നാം മോദി സർക്കാരിന്റെ സമ്പൂർണ ബഡ്ജറ്റ് അവതരണത്തിനിടയിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. തദ്ദേശീയ കളിപ്പാട്ട നിർമാണമേഖലയെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. വികസനത്തിന് മുൻതൂക്കം നൽകുന്ന ബഡ്ജറ്റാണ് ഇത്തവണത്തേതെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു. ചെറുകിട ഇടത്തരം മേഖലകൾക്കും പാദരക്ഷ നിർമാണ മേഖലയിൽ 22 ലക്ഷം തൊഴിലവസരങ്ങളും ഒരുക്കുമെന്നും ബഡ്ജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ സർക്കാർ സെക്കൻഡറി സ്കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഭാരത് നെറ്റിന്റെ പിന്തുണയോടെ ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് ഉറപ്പാക്കും, സെന്റർ ഒഫ് എക്സലൻസ് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപിക്കും, ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക, സുസ്ഥിര വികസിത മേഖലകളെ ഉൾപ്പെടെ ലക്ഷ്യമിട്ടായിരിക്കും ഇതെന്നും മന്ത്രി ബഡ്ജറ്റിൽ അവതരിപ്പിച്ചു. ദരിദ്രരും യുവാക്കളും കർഷകരും സ്ത്രീകളുമാണ് ബഡ്ജറ്റിന്റെ പ്രധാന ശ്രദ്ധയെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
മറ്റ് പ്രഖ്യാപനങ്ങൾ
1. ബീഹാറിൽ മഖാന ബോർഡ് സ്ഥാപിക്കും. ഇത് മഖാനയുടെ ഉൽപ്പാദനം, സംസ്കരണം, മൂല്യവർദ്ധന, വിപണനം എന്നിവ വർദ്ധിപ്പിക്കും.
2. പച്ചക്കറികൾക്കും പഴങ്ങൾക്കും വേണ്ടിയുള്ള സമഗ്രമായ പദ്ധതി അവതരിപ്പിക്കും. ഈ പ്രവണതയെ ലക്ഷ്യം വച്ചുളള സംരംഭങ്ങളെ സർക്കാർ പിന്തുണയ്ക്കും.
3. തുവര, മസൂർ എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് പയർവർഗങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആറ് വർഷത്തെ ദൗത്യം സർക്കാർ ആരംഭിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
4. നികുതി, വൈദ്യുതി, നഗരവികസനം, ഖനനം, സാമ്പത്തിക മേഖല, നിയന്ത്രണ പരിഷ്കരണങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ നൽകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]