ന്യൂഡൽഹി: കുംഭമേളയെ ചൊല്ലിയുള്ള പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെ മൂന്നാം മോദി സർക്കാരിന്റെ ബഡ്ജറ്റ് അവതരണം തുടങ്ങി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ബഡ്ജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ എംപിമാരിൽ ചിലർ ഇറങ്ങിപ്പോയി. ബഡ്ജറ്റിനുശേഷം വിഷയം ചർച്ചചെയ്യാമെന്ന് സ്പീക്കർ ഓം ബിർള ഉറപ്പുനൽകി. ദരിദ്രർ, സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവർക്ക് പ്രഥമ പരിഗണന നൽകുന്നതാണ് ഇത്തവണത്തെ ബഡ്ജറ്റ്. കർഷകർക്കായുള്ള പദ്ധതികളാണ് ധനമന്ത്രി ആദ്യം അവതരിപ്പിച്ചത്.
പ്രധാന പദ്ധതികൾ
സംസ്ഥാനങ്ങളുമായി ചേർന്ന് പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന നടപ്പാക്കും. കുറഞ്ഞ ഉത്പാദനമുള്ള നൂറ് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കാർഷിക ഉത്പാദനം മെച്ചപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. 1.7 കോടി കർഷകർക്ക് നേട്ടമുണ്ടാവും.
ഗ്രാമീണ ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാനങ്ങളുമായി ചേർന്ന് പദ്ധതി. ഗ്രാമീണ മേഖലയിലെ യുവാക്കളെയും സ്ത്രീകളെയുമാണ് ലക്ഷ്യമിടുന്നത്.
പയർവർഗ കാർഷിക രീതിയിൽ ആത്മനിർഭരതയ്ക്കായി ആറുവർഷ പദ്ധതി.
പഴം-പച്ചക്കറി കൃഷിക്കായി പ്രത്യേക പദ്ധതി.
ബീഹാറിൽ ‘മഖാന ബോർഡ്’- മഖാന കർഷകർക്കായുള്ള പദ്ധതി.
പരുത്തി കർഷകരുടെ ഉന്നമനത്തിനായി അഞ്ച് വർഷത്തെ പദ്ധതി.
7.7 കോടി കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും കിസാൻ ക്രെഡിറ്റ് കാർഡുകൾ. കിസാൻ ക്രെഡിഡ് കാർഡ് പരിധി അഞ്ച് ലക്ഷമായി ഉയർത്തി
ഇന്ത്യ പോസ്റ്റിനെ പൊതു ലോജിസ്റ്റിക് ഓർഗനൈസേഷനാക്കി മാറ്റും.
ഭക്ഷ്യ സംസ്കരണത്തിന് പ്രത്യേക പദ്ധതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]