
മഹാരാഷ്ട്ര അമരാവതിയിലെ ഒരു ഗ്രാമത്തിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. സുഹൃത്തും കർണാടകയിലെ പാമ്പ് സംരക്ഷകനുമായ നവീൻ റാക്കിയും അദ്ദേഹത്തിനൊപ്പമുണ്ട്. മഹാരാഷ്ട്രയിലെ പാമ്പ് സംരക്ഷകരായ പവൻ, സാഹിർ എന്നിവർക്കൊപ്പം മോദ്രി എന്ന ഗ്രാമത്തിലാണ് സ്നേക്ക് മാസ്റ്റർ സംഘം എത്തിയത്. പ്രായവ്യത്യാസമില്ലാതെ നിരവധി ജനങ്ങൾ സ്ഥലത്ത് തടിച്ചുകൂടി.
പാമ്പുകളെ കണ്ട ഭയത്താൽ ഉറങ്ങാതെ വാവാ സുരേഷിനായി കാത്തതിരിക്കുകയായിരുന്നു ഒരു ഗ്രാമം മുഴുവൻ. വൻ ജനക്കൂട്ടത്തെ കണ്ട് സ്ഥലത്തെത്തിയ വാവാ സുരേഷിന്റെ മുഖത്തും സന്തോഷം വിടർന്നു. ചെറിയ ഗ്രാമമാണെങ്കിലും നിരവധി ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ്. ധാരാളം വീടുകളും അടുത്തടുത്തായി ഉണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധികം വൈകാതെ തന്നെ പാമ്പിനെ കണ്ട സ്ഥലത്ത് വാവ തെരച്ചിൽ തുടങ്ങി. ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ വിറകുകൾക്കിടയിൽ നിന്ന് മൂന്ന് പാമ്പുകളെ കിട്ടി. കേരളത്തിൽ കാട്ടുപാമ്പ് എന്നറിയപ്പെടുന്ന തസ്കർ പാമ്പുകളായിരുന്നു അവ. ഇതിന് വിഷമില്ല. വീടിനുള്ളിൽ കയറി പതുങ്ങിയിരിക്കുന്നതിനാലാണ് ഈ ഇനത്തിന് മഹാരാഷ്ട്രയിൽ തസ്കർ പാമ്പുകളെന്ന് അറിയപ്പെടുന്നത്. ഇവ കടിച്ചാലും വിഷമില്ലാത്തതിനാൽ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. കേരളത്തിൽ കണ്ടുവരുന്നതിനെക്കാൾ രൂപത്തിൽ ചെറിയ വ്യത്യാസമുണ്ടായിരുന്നു ഇവയ്ക്ക്. കാണുക തസ്കർ പാമ്പിനെ പിടികൂടുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.