
തൃശൂർ: കേരളത്തിൽ നിന്നുള്ള ബി.ജെ.പി പ്രതിനിധിയായ ഏക ലോക്സഭ എം.പിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെയും ജനങ്ങളുടെയും സ്വപ്നങ്ങൾ പൂവണിയുമോ. കേന്ദ്ര ബഡ്ജറ്റിൽ തൃശൂരിന് എന്തെങ്കിലും കിട്ടുമോ എന്നതാണ് എല്ലാവരും കാത്തിരിക്കുന്നത്. കഴിഞ്ഞ ബഡ്ജറ്റിൽ തൃശൂരിന് കാര്യമായൊന്നും കിട്ടിയില്ല. എന്നാൽ ഇത്തവണ പുതിയ പദ്ധതികൾ കൊണ്ടുവരാനുള്ള നീക്കങ്ങൾ നടത്തിയതായാണ് സൂചന.
തിരഞ്ഞെടുപ്പ് വേളയിൽ മെട്രോ അടക്കം തൃശൂരിലേക്ക് നീട്ടുന്ന കാര്യം ചർച്ച ചെയ്തിരുന്നു. തന്റെ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലെങ്കിലും ഇത്തവണ പദ്ധതികൾ കൊണ്ടുവരാനാണ് ആദ്യ ശ്രമം. തീർത്ഥാടന ടൂറിസം പദ്ധതി ബഡ്ജറ്റിൽ പ്രഖ്യാപിക്കുമെന്നാണ് സൂചന. വിജയിച്ചു വന്നപ്പോഴും തീർഥാടന ടൂറിസം പദ്ധതി നടപ്പാക്കാനുള്ള നടപടികളെടുക്കുമെന്ന് പറഞ്ഞിരുന്നു. പ്രസാദം പദ്ധതിയിലും പ്രതീക്ഷയുണ്ട്.
അതിരപ്പിള്ളിയിൽ ഡിസ്നി ലാൻഡ് മോഡൽ ടൂറിസം പദ്ധതിയും ബഡ്ജറ്റിലെ പ്രതീക്ഷയാണ്. കർഷകരുടെ നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്ത് ബന്ധപ്പെട്ടവർക്ക് പദ്ധതികൾ നടപ്പാക്കാനുള്ള രൂപരേഖ സമർപ്പിച്ചിട്ടുണ്ട്. കർഷകർക്ക് നൽകുന്ന സബ്സിഡി തുക വൈകുന്നതിനാൽ ജീവിതം തന്നെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യമാണ്. അതിന് പരിഹാരമായി കേന്ദ്രം നൽകുന്ന സബ്സിഡി തുക നേരിട്ട് കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കുന്നതിനുള്ള പ്രഖ്യാപനമാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്ജറ്റ് ഇന്ന് രാവിലെ 11മണിക്കാണ് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കുക. നിർമ്മലാ സീതാരാമന്റെ തുടർച്ചയായ എട്ടാം ബഡ്ജറ്റാണിത്. തുടർച്ചയായ ഏഴ് ബഡ്ജറ്റുകൾ അവതരിപ്പിച്ച മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ റെക്കാഡ് നിർമ്മല മറികടക്കും.