

കെ. ബാബു അനുഭവിക്കുന്നത് കെ.എം മാണിയെ ചതിച്ചതിനുള്ള പ്രതിഫലം: സിറിയക് ചാഴികാടൻ:
സ്വന്തം ലേഖകൻ
കോട്ടയം : ഇ.ഡി സ്വത്ത് കണ്ടെത്തിയതിലൂടെ കെ.ബാബു നേരിടുന്നത് കെ.എം മാണിയെ ചതിച്ചതിനുള്ള വിധിയാണെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ. മുൻ മന്ത്രി കെ. ബാബുവിൻ്റെ 25 ലക്ഷത്തിൻ്റെ സ്വത്ത് കണ്ട് കെട്ടിയ ഇഡി നടപടിയിൽ പ്രതികരിക്കുകയായിരുന്നു സിറിയക് ചാഴികാടൻ.
ബാർ കോഴക്കേസിൽ മന്ത്രി ആയിരുന്ന കാലത്ത് കെ.എം മാണിയെ ചതിച്ചതിനുള്ള പ്രതിഫലം കൈപ്പറ്റിയ ആളാണ് കെ. ബാബു. ആ ചതിയ്ക്കുള്ള പ്രതിഫലമാണ് ഇപ്പോൾ ഇ.ഡി കണ്ട് കെട്ടിയിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ബാർ കോഴക്കേസിൽ കെ.എം മാണിയെ ചതിച്ചത് ആരാണ് എന്ന് കേരളം തിരിച്ചറിഞ്ഞ് കഴിഞ്ഞതായും സിറിയക് ചാഴികാടൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]