
ചെന്നൈ: ഇന്ത്യ സിമന്റ്സിന്റെ ചെന്നൈയിലെ കോർപ്പറേറ്റ് ഓഫീസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഇന്നലെയാണ് പരിശോധന തുടങ്ങിയത്. വിദേശനാണ്യവിനിമയചട്ട ലംഘനം സംബന്ധിച്ചാണ് പരിശോധന. ഇഡി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ എല്ലാം നൽകിയെന്നും അന്വേഷണം കമ്പനിയെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും ഇന്ത്യ സിമൻറ്സ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഡിഎംകെയുടെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യവസായ ഗ്രൂപ്പാണ് ഇന്ത്യ സിമന്റ്സ്. അദാനിയുടെ ഉടമസ്ഥതയിലുള്ള അംബുജ സിമന്റ്സുമായി മത്സരിക്കുന്ന കമ്പനികളെ കേന്ദ്ര ഏജൻസികൾ ലക്ഷ്യം വയ്ക്കുന്നതായി കോൺഗ്രസ് നേതാവ് ജയറാം രമേശ് അടുത്തിടെ ആരോപിച്ചിരുന്നു.
Last Updated Feb 1, 2024, 4:24 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]