
കല്‍പ്പറ്റ: കേണിച്ചിറ പോലീസ് സ്റ്റേഷന് പരിധിയിലെ പൂതാടിയില്‍ വയോധികന് തൊഴുത്തിനു പിറകിലെ കുഴിയില്‍ വീണ് മരിച്ചു. പൂതാടി മണ്ഡപത്തില്‍ പുഷ്പാംഗദന് (60) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.
തൊഴുത്തില്‍ ശുചീകരണ ജോലി നടത്തുന്നതിനിടെ അപസ്മാരം ഉണ്ടായ ഇദ്ദേഹം കുഴിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം സുല്‍ത്താന്‍ബത്തേരി ഗവണ്മെന്റ് ആശുപത്രിയി മോര്‍ച്ചറിയിലേക്ക് മാറ്റി.
അതേസമയം, വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തോൽപ്പെട്ടി നരിക്കല്ലിൽ കാപ്പിത്തോട്ടത്തിൽ ആണ് സംഭവം. പന്നിക്കല്‍ കോളനിയിലെ ലക്ഷ്മണൻ (55) ആണ് മരിച്ചത്. ആദിവാസ വിഭാഗത്തിൽ നിന്നുള്ളയാളാണെന്നാണ് വിവരം. തോട്ടത്തിന്റെ കാവൽക്കാരനായി ജോലി നോക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് കാണാനില്ലായിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. എസ്റ്റേറ്റിന്റെ 500 മീറ്റർ മാറി വനപ്രദേശമാണ്. സ്ഥലത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുറപ്പെട്ടിട്ടുണ്ട്. എപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായതെന്ന് വ്യക്തമല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]