
നമ്മള് നിത്യജീവിത്തില്‍ വളരെ നിസാരമായി ഉപയോഗിക്കുന്ന പല സാധനങ്ങളും ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ അപകടങ്ങള്‍ക്ക് വരെ കാരണമാകാം. ഇത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത്. നെയില്‍ പോളിഷ് റിമൂവറുണ്ടാക്കിയ തീപ്പിടുത്തത്തില്‍ പെണ്‍കുട്ടിക്ക് പൊള്ളലേറ്റു എന്നതാണ് വാര്‍ത്ത.
യുഎസിലെ ഒഹിയോയിലാണ് സംഭവം നടന്നിരിക്കുന്നത്. മെഴുകുതിരി കത്തിച്ചുവച്ചതിന്റെ അടുത്തിരുന്ന് നെയില്‍ പോളിഷ് കളയുകയായിരുന്നുവത്രേ പതിനാലുകാരിയാ കെന്നഡി എന്ന പെണ്‍കുട്ടി.
ഇതിനിടെ നെയില്‍ പോളിഷ് റിമൂവറില്‍ നിന്ന് വമിച്ച ബാഷ്പം (ആവി) മെഴുകുതിരിയിലെ കത്തിക്കൊണ്ടിരിക്കുന്ന തിരിയിലേക്ക് എത്തുകയും ഉടനെ തന്നെ തീ ആളുകയുമായിരുന്നുവത്രേ. ഗൗരവമുള്ള പൊള്ളല്‍ തന്നെയാണ് പെണ്‍കുട്ടിക്ക് ഏറ്റത്.
നെയില്‍ പോളിഷ് റിമൂവറിന്റെ കുപ്പി പൊട്ടിത്തെറിച്ചു എന്നാണ് പെണ്‍കുട്ടി സാക്ഷ്യപ്പെടുത്തുന്നത്. ഉടനെ തന്നെ ശരീരത്തിലും സമീപത്തുള്ള മറ്റ് സാധനങ്ങളിലും കിടക്കയിലുമെല്ലാം തീ പടര്‍ന്നുവെന്നും കെന്നഡി പറയുന്നു.
‘വല്ലാതെ പേടിപ്പെടുത്തുന്നൊരു അനുഭവം തന്നെയായിരുന്നു അത്. ഞാൻ ഉറക്കെ അലറി. തീ മേലാകെ പടര്‍ന്നുപിടിക്കാതിരിക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചു. പിന്നെ പുറത്തേക്ക് ഓടി. അപ്പോഴേക്ക് മുടിയിലും ഉടുപ്പിലുമെല്ലാം തീ പിടിച്ചിരുന്നു… ‘- കെന്നഡി പറയുന്നു.
കൈകളിലും ദേഹത്തും തുടകളിലുമെല്ലാം സാരമായി പരുക്കേറ്റിരുന്നു. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എങ്കിലും വളരെയധികം വേദനയും പ്രയാസവും താൻ അനുഭവിച്ചുവെന്നാണ് കെന്നഡി പങ്കുവയ്ക്കുന്നത്.
പൊള്ളലേറ്റതിന് ചികിത്സയെടുത്ത് ആരോഗ്യനില തൃപ്തികരമായതിന് ശേഷമാണ് കെന്നഡി തന്റെ അനുഭവം പരസ്യമായി പങ്കുവച്ചിരിക്കുന്നത്. ഇങ്ങനെയൊരു അപകടസാധ്യതയുണ്ടെന്ന് ഏവരെയും അറിയിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് കെന്നഡി പറയുന്നു. ഇതിനി ആര്‍ക്കും ആവര്‍ത്തിക്കരുതെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും കെന്നഡി പറയുന്നു. സംഭവം വാര്‍ത്തയായതോടെ വലിയ രീതിയിലാണ് വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Jan 31, 2024, 8:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]