
ദില്ലി: വിരാട് കോലി ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്ന് പ്രതികരിച്ച് സഹോദരന് വികാസ് കോലി. അമ്മയുടെ ആരോഗ്യസ്ഥിതി മോശമായതിനാലാണ് വിരാട് കോലി ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് വികാസ് കോലി പ്രതികരണവുമായി എത്തിയത്.
അമ്മയ്ക്ക് ആരോഗ്യപ്രശനങ്ങളൊന്നും ഇല്ലെന്നും സുഖമായി ഇരിക്കുന്നുവെന്നും വികാസ് കോലി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിശദീകരിച്ചു. അമ്മയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്പ്പെടതുകൊണ്ടാണ് ഇപ്പോള്‍ വിശദീകരണം നല്‍കുന്നതെന്നും ശരിയായ വിവരങ്ങള്‍ അറിയാതെ ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പികരുതെന്ന് മാധ്യമങ്ങളോടും ആരാധകരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും വികാസ് കോലി പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് തൊട്ടു മുമ്പാണ് കോലി അപ്രതീക്ഷിതമായ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് പിന്‍വാങ്ങിയത്. അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനായി പുറപ്പെട്ട കോലി അടിയന്തിരമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിന് ശേഷമാണ് വ്യക്തിപരമായ കാരണങ്ങളാല്‍ കോലി ആദ്യ രണ്ട് ടെസ്റ്റില്‍ കളിക്കില്ലെന്നും അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്.
അഫ്ഫനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ കളിച്ചശേഷമാണ് കോലി ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായി പിന്മാറിയത്. കോലിയുടെ അഭാവത്തില്‍ ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 28 റണ്‍സിന് തോല്‍ക്കുകയും ചെയ്തു. കെ എല്‍ രാഹുലിനും രവീന്ദ്ര ജഡേജക്കും ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റതോടെ രണ്ടാം ടെസ്റ്റില്‍ കോലി കൂടി ഇല്ലാത്ത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. വെള്ളിയാഴ്ച വിശാഖപട്ടണത്താണ ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.
Last Updated Jan 31, 2024, 3:31 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]