
പുത്തുമല ∙ കൂരിരുട്ടിലെത്തിയ ഉരുൾജലം തട്ടിയെടുത്ത കുഞ്ഞുമക്കൾക്കരികിൽ ഇന്നലെ വീണ്ടും അനീഷും സയനയും എത്തി. എല്ലാദിവസവുമെന്നപോലെ കളിവണ്ടികളും മിഠായിപ്പൊതികളും പനിനീർപ്പൂക്കളും കുഴിമാടത്തിൽ വച്ച് ഹൃദയം തകർന്നിരുന്നു.
ഹൃദയഭൂമിയിലെ ഒരേ കുഴിമാടത്തിലാണ് അനീഷിന്റെയും സയനയുടെയും മക്കളായ നിവേദിന്റെയും ധ്യാനിന്റെയും ഇഷാന്റെയും അന്ത്യവിശ്രമം. തൊട്ടടുത്ത കുഴിമാടത്തിൽ അവരുടെ മുത്തശ്ശി രാജമ്മയുമുണ്ട്.
പൊന്നോമനകൾ ഒരുമിച്ചുറങ്ങുന്നിടത്ത് ഏറെനേരം അനീഷും സയനയും ഇരുന്നു.
ഇപ്പോഴും കൂടെയുണ്ടെന്നപോലെ അവരോടെല്ലാം വിശേഷങ്ങൾ പറയും. ഇടയ്ക്ക് നെഞ്ചുരുകി കരയും.
എല്ലാ വിശേഷദിവസങ്ങളിലും അനീഷും സയനയും പുത്തുമലയിലെത്തും. ഒരിക്കൽ കുഴിമാടങ്ങളിൽ ക്രിസ്മസ് ട്രീയും ഒരുക്കിയിരുന്നു.
സർവമത പ്രാർഥനയ്ക്കു ശേഷം ഹൃദയഭൂമിയിൽ ഈ കുഴിമാടത്തിനരികിലെത്തിയപ്പോൾ മന്ത്രി കെ.രാജനും ടി.സിദ്ദീഖ് എംഎൽഎയും വികാരഭരിതരായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]