
നല്ല മഴ; 6 മീറ്ററോളം ജലം അധികമായി ഒഴുകിയെത്തി: ബാണാസുര ഡാം ജലസമൃദ്ധം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പടിഞ്ഞാറത്തറ∙ കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ ബാണാസുര ഡാം ജലസമൃദ്ധമായി. മുൻ വർഷങ്ങളെ അപേക്ഷിച്ച് 6 മീറ്ററോളം ജലമാണ് അധികം ആയി ഒഴുകിയെത്തിയത്. മേയ് അവസാന ദിവസങ്ങളിൽ ഇത്രയധികം ജലം സ്റ്റോക്ക് ഉണ്ടാകുന്നത് പതിവില്ല. 762.10 മീറ്റർ വെള്ളം ആണ് ഇന്നലത്തെ സ്റ്റോക്ക്. കഴിഞ്ഞ വർഷം ഈ ദിവസം 756.25 മീറ്റർ ആയിരുന്നു ജലനിരപ്പ്. സാധാരണ ഈ സമയങ്ങളിൽ വെള്ളം വറ്റിയ നിലയിലുള്ള വൃഷ്ടി പ്രദേശങ്ങൾ ജല സമൃദ്ധമായി.
ശക്തമായി മഴയ്ക്കു പുറമേ നീരൊഴുക്കും വർധിച്ചതാണ് ഡാമിൽ വൻ തോതിൽ ജലനിരപ്പ് ഉയരാൻ കാരണം. വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിന്റെ ഭാഗമായി നിശ്ചിത അളവിൽ കൂടുമ്പോൾ ഡാമിലെ വെള്ളം തുറന്നു തുറന്നു വിടാനുള്ള ക്രമീകരണം നടത്തിയതു പ്രകാരം ആദ്യത്തെ അളവ് 767 മീറ്റർ ആണ് നിജപ്പെടുത്തിയത്. മികച്ച രീതിയിൽ മഴ ലഭിച്ച വർഷങ്ങളിൽ ജൂൺ അവസാനത്തോടെയാണ് ഈ അളവിൽ വെള്ളം എത്തിയത്. എന്നാൽ നിലവിലെ ശക്തമായ മഴ തുടരുകയാണെങ്കിൽ ഈ അളവിൽ ജലനിരപ്പ് ഉയരാൻ അധിക ദിവസം വേണ്ടി വരില്ലെന്നാണ് കണക്കുകൂട്ടൽ.