
വയനാട് ജില്ലയിൽ ഇന്ന് (31-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക നിയമനം
മേപ്പാടി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മാത്സ് സീനിയർ, ഹിന്ദി സീനിയർ, കൊമേഴ്സ് സീനിയർ, ബോട്ടണി ജൂനിയർ, പൊളിറ്റിക്കൽ സയൻസ് സീനിയർ, ജിയോളജി സീനിയർ, ഇക്കണോമിക്സ് ജൂനിയർ താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച ജൂൺ 2നു രാവിലെ 11ന്.
പള്ളിക്കുന്ന് ∙ ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി ജൂനിയർ, കെമിസ്ട്രി ജൂനിയർ താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച ജൂൺ 2ന് ഉച്ചയ്ക്കു ശേഷം 3ന്.
കൽപറ്റ ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി ജൂനിയർ, ഹിന്ദി ജൂനിയർ, ഇംഗ്ലിഷ് ജൂനിയർ താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച ജൂൺ 3നു രാവിലെ 11ന്.
മൂലങ്കാവ് ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ജൂനിയർ ഹിന്ദി അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 4ന് രാവിലെ 10ന്. 9947532630.
മാനന്തവാടി ∙ ഗവ.കോളജിൽ കൊമേഴ്സ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 4ന് രാവിലെ 10.30ന്. 04935 240351.
പനമരം ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 4ന് രാവിലെ 10.30ന്.
പനമരം ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പ്രീ പ്രൈമറി അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 5ന് രാവിലെ 10.30ന്.
ബത്തേരി∙ കുപ്പാടി ഗവ.ഹൈസ്കൂളിൽ ഒഴിവുള്ള പ്രീ പ്രൈമറി അധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച ഇന്നു രാവിലെ സ്കൂൾ ഓഫിസിൽ.
പുൽപള്ളി ∙ ശശിമല ഉദയാ ഗവ.യുപിസ്കൂളിൽ ഒഴിവുള്ള യുപിഎസ്ടി തസ്തികയിലേക്കുള്ള നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 2ന് 1.30ന് സ്കൂളിൽ നടക്കും.
പുൽപള്ളി ∙ വിജയാ ഹയർ സെക്കൻഡറി സ്കൂളിൽ സീനിയർ ഗണിതശാസ്ത്രം അധ്യാപക നിയമനത്തിലേക്കുള്ള കൂടിക്കാഴ്ച ജൂൺ 16ന് 11 ന് സ്കൂളിൽ നടക്കും.
സ്റ്റുഡന്റ്സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി
കൽപറ്റ ∙ മോട്ടർ വാഹന വകുപ്പ് വിദ്യാർഥികളുടെ കൺസഷൻ കാർഡ് വിതരണവുമായി ബന്ധപ്പെട്ട് ജൂൺ 6നു ഉച്ച കഴിഞ്ഞ് 2.30ന് കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ജില്ലാ സ്റ്റുഡന്റ്സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗം ചേരുമെന്ന് ആർടിഒ അറിയിച്ചു.
താലൂക്ക് വികസന സമിതി
വൈത്തിരി ∙ താലൂക്ക് വികസന സമിതി യോഗം ജൂൺ 7ന് രാവിലെ 10.30ന് വൈത്തിരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് തഹസിൽദാർ അറിയിച്ചു.
ഗതാഗത നിയന്ത്രണം
മാനന്തവാടി ∙ കണ്ടോത്ത്വയൽ–12-ാം മൈൽ റോഡിന്റെ ഇടതുഭാഗത്ത് മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഇതുവഴി പോകുന്ന വാഹനങ്ങൾ റോഡിന്റെ വലതു വശം ചേർന്ന് ഒറ്റ വരിയായി കടന്നു പോകണം.
മസ്റ്ററിങ് പൂർത്തിയാക്കണം
കൽപറ്റ ∙ കെട്ടിട നിർമാണ തൊഴിലാളി ക്ഷേമബോർഡിൽ നിന്നു പെൻഷൻ കൈപ്പറ്റുന്ന ജില്ലയിലെ മുഴുവൻ പെൻഷണർമാരും ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെയുള്ള തീയതികളിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന വാർഷിക മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. 04936 204490.
സോഫ്റ്റ്വെയർ ഡവലപ്പർ നിയമനം
കൽപറ്റ ∙ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സോഫ്റ്റ്വെയർ ഡവലപ്പർ തസ്തികയിൽ നിയമനം നടത്തുന്നു. എംസിഎ, എംഎസ്സി കംപ്യൂട്ടർ സയൻസ്, എംടെക്, എംഇ (കംപ്യൂട്ടർ സയൻസ് ഐടി), ബിഇ, ബിടെക് (കംപ്യൂട്ടർ സയൻസ് ഐടി) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പങ്കെടുക്കുന്നവർ ജൂൺ 5ന് വൈകിട്ട് 5നു മുൻപ് അപേക്ഷ നൽകണം.
അഗ്രി സ്റ്റാക്ക് റജിസ്ട്രേഷൻ
കൽപറ്റ ∙ പിഎം കിസാൻ ആനുകൂല്യം വാങ്ങുന്നതും അല്ലാത്തതുമായ കർഷകരുടെ ഡേറ്റയും കൃഷിയുമായി ബന്ധപ്പെട്ട സേവനങ്ങളും ഏകീകരിക്കുവാൻ ലക്ഷ്യമിട്ട് രൂപകൽപന ചെയ്ത അഗ്രി സ്റ്റാക്ക് എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന റജിസ്ട്രേഷൻ ജൂലൈ 31 വരെ ദീർഘിപ്പിച്ചു.
വായ്പ പദ്ധതി
കൽപറ്റ ∙ സംസ്ഥാന പിന്നാക്ക വികസന കോർപറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫിസ് പിന്നാക്ക, മതന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നും വിവിധ വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വയം തൊഴിൽ, സ്റ്റാർട്ടപ്, വിവാഹ ധനസഹായം, പ്രവാസി സുരക്ഷ, വിദ്യാഭ്യാസ–വ്യക്തിഗത–വാഹന വായ്പകളാണ് നൽകുക. അപേക്ഷകർ മാനന്തവാടി താലൂക്കിൽ സ്ഥിര താമസക്കാരായ 18 നും 55 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. 04935 293055.