
കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ തകരാറിലായിട്ട് ഒരു വർഷത്തിലധികം; മാറ്റി സ്ഥാപിക്കാൻ നടപടിയില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നീർവാരം∙ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ തകരാറിലായിട്ട് ഒരു വർഷത്തിലധികമായിട്ടും മാറ്റി സ്ഥാപിക്കാൻ നടപടിയില്ല. വേനൽ കനത്തതോടെ കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുന്നു. പഞ്ചായത്തിൽ നീർവാരം ജലനിധി പദ്ധതിയുടെ കുറുവിളങ്ങോട് പമ്പ് ഹൗസിൽ നിന്ന് മണിക്കോട്ടുകുന്ന് ടാങ്കിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന ഇരുമ്പു പൈപ്പുകളാണ് പലയിടങ്ങളിലായി തകർന്ന് പമ്പിങ് നിലച്ചത്. 50 മീറ്ററോളം ദൂരത്തിലുള്ള പൈപ്പുകൾ മാറ്റി സ്ഥാപിച്ചാലേ പമ്പിങ് പുനരാരംഭിക്കാൻ പറ്റൂ.
ഇതിന് ഏകദേശം 3 ലക്ഷത്തിലേറെ രൂപയെങ്കിലും ആകുമെന്നും ഫണ്ട് കണ്ടെത്താൻ കഴിയാത്തതാണ് പൈപ്പ് മാറ്റി സ്ഥാപിക്കാൻ കാലതാമസം നേരിടുന്നതിന് പിന്നിലെന്നും പറയപ്പെടുന്നു. പൈപ്പ് തകർന്ന് ഒരു വർഷത്തിലേറെയായിട്ടും തകരാർ പരിഹരിക്കാൻ നടപടിയുണ്ടായില്ല. പൈപ്പ് തകർന്ന് നീർവാരം, അമ്മാനി, ചന്ദനക്കൊല്ലി, കുറ്റിപ്പിലാവ് തുടങ്ങിയ പ്രദേശങ്ങളിലെ മുന്നൂറിൽപരം ഉപഭോക്താക്കളുടെ കുടിവെള്ളം മുടങ്ങി. അധികൃതരുടെ ഭാഗത്തു നിന്ന് നടപടിയുണ്ടാകാത്തതു പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.