ബത്തേരി∙ സ്ഥാനമമേറ്റെടുത്ത ശേഷം തന്റെ വാർഡിലെത്തിയ കൗൺസിലർക്ക് ആദ്യം കിട്ടിയത് കടിച്ചാപ്പൊട്ടിയും കുട്ടിക്കടയുടെ ഉദ്ഘാടനവും. ബത്തേരി നഗരസഭ 21ാം വാർഡ് മൈതാനിക്കുന്നിൽ നിന്ന് വിജയിച്ച ബാനു പുളിക്കലാണ് തന്റെ ആദ്യ പരിപാടിയായി കുട്ടിക്കടഉദ്ഘാടനം തിരഞ്ഞെടുത്തത്.
മൈതാനിക്കുന്നിലെ പാതയോരത്ത് കെട്ടിയുണ്ടാക്കിയ മിഠായിക്കട കൗൺസിലർ തന്നെ ഉദ്ഘാടനം ചെയ്യട്ടേയെന്നു കുട്ടികൾ കരുതി. കടയൊരുക്കി റിബണും കെട്ടി കൗൺസിലർ വരുന്നതും കാത്ത് കുട്ടികളിരുന്നു.
ക്രിസ്മസ് അവധിക്ക് സ്കൂളടച്ചതോടെ ഐഡിൻ മുഹമ്മദ്, അബാൻ റെയ്ദാൻ എന്നിവരുടെ നേതൃത്വത്തിലാണ് കടയിട്ടത്.
കൗൺസിലറെത്തിയപ്പോൾ കുട്ടികൾ വഴിയിൽ തടഞ്ഞു. ആവശ്യവുമുന്നയിച്ചു.
കുട്ടികളുടെ കൂട്ടക്കയ്യടിയിൽ കൗൺസിലർ നാട മുറിച്ചു.
കട ഉദ്ഘാടനം ചെയ്തപ്പോൾ കൗൺസിലർക്ക് സമ്മാനമായി ഒരു കടിച്ചാപ്പൊട്ടി മിഠായിയും കിട്ടി.
കുരുന്നുകൾക്ക് മുത്തം നൽകിയാണ് ബാനുപുളിക്കൽ മടങ്ങിയത്. മുൻപ് പഞ്ചായത്തായിരുന്നപ്പോൾ ബത്തേരിയുടെ വൈസ് പ്രസിഡന്റായിരുന്നു ഇവർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

