മാനന്തവാടി ∙ ‘കേരളത്തോടൊപ്പം വളരും മാനന്തവാടി’ എന്ന മുഖവാക്യവുമായി മാനന്തവാടി നഗരസഭയിൽ എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. കൃഷി, മാനന്തവാടി നഗരസ വികസനം, ആരോഗ്യം, ഭിന്നശേഷി സൗഹൃദം തുടങ്ങിയ രംഗങ്ങൾക്ക് ഉൗന്നൽ നൽകുന്നതാണ് പ്രകടനപത്രിക.
ഡോ. ടി.വി.സുരേന്ദ്രൻ, മാവറ വർക്കി, ബാബു ഫിലിപ്പ്, അഖില വിനോദ്, മുഹമ്മദ് അജ്നാസ്, ഫാ.
വർഗീസ് മറ്റമന, പി. ശശി, വെള്ള മുദ്രമൂല, അൻവർ, ഡോ.കെ.
ഉസ്മാൻ, എം.ആർ.സുരേഷ്, ഡോ.എ.ഗോകുൽ ദേവ്, ലില്ലി മാത്യു എന്നിവരാണ് എൽഡിഎഫ് നേതാക്കൾക്കൊപ്പം പ്രകടന പത്രിക പ്രകാശിപ്പിച്ചത്. പി.സുരേഷ് ബാബു പ്രകടന പത്രിക അവതരിപ്പിച്ചു. ചടങ്ങിൽ വി.കെ. ശശിധരൻ അധ്യക്ഷത വഹിച്ചു.
ടി.കെ.പുഷ്പൻ, പി.ടി.ബിജു, എം.റജീഷ്, നിഖിൽ പത്മനാഭൻ, അസീസ് കൊടക്കാട്, അനിൽ വള്ളുവക്കണ്ടി എന്നിവർ പ്രസംഗിച്ചു. ഗാനമേളയും നടന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

