വടുവൻചാൽ ∙ കാട്ടാന ആക്രമണത്തിന് ഇരയായ പരപ്പൻപാറ ഊരിലെ മിനിയുടെയും സുരേഷിന്റെയും മക്കളായ സുമിത്ര, അഞ്ചുഷ, രേഷ്മ, ശക്തി എന്നിവരുടെ ദുരിതജീവിതം തുടരുന്നു. 2024 മാർച്ച് 27നുണ്ടായ കാട്ടാനയാക്രമണത്തിൽ മിനി കൊല്ലപ്പെട്ടു.
ഗുരുതര പരുക്കേറ്റ സുമേഷ് ഇപ്പോഴും ചികിത്സയിലാണ്. വടുവൻചാൽ കാടാശേരിയിൽ സുരേഷിന്റെ ബന്ധുക്കളുടെ കൂടെയാണു മക്കളുടെ താമസം. ചോർന്നൊലിക്കുന്ന ഷെഡിൽ മണ്ണിലാണ് ഉറങ്ങുന്നതും ജീവിതം ഒരോ ദിവസും മുൻപോട്ട് കൊണ്ടു പോകുന്നത്.
ബന്ധുക്കൾ നൽകുന്ന ഭക്ഷണവും അവരുടെ സ്നേഹവും കരുതലുമാണ് കുരുന്നുകൾക്ക് ഏക ആശ്വാസം.
രണ്ടര വയസ് മുതൽ പത്ത് വയസ് വരെയുള്ള കുട്ടികളെ സുരേഷിന്റെ സഹോദരി മാധവിയും അവരുടെ മകളുമാണു സ്വന്തം മക്കളോടൊപ്പം പരിപാലിക്കുന്നത്. സുരേഷ് കാട്ടാനയുടെ ആക്രമണത്തിൽ കാലിനേറ്റ പരുക്കിന് ചികിത്സയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.
പണമില്ലാത്തതിനാൽ സുരേഷിനൊപ്പം ആശുപത്രിയിൽ നിൽക്കാൻ പോലും ആളില്ല.
വനത്തിലെ പരപ്പൻപാറ ഊരിൽ താമസിച്ചിരുന്ന ചോലനായ്ക്ക വിഭാഗത്തിൽപെട്ട മിനിയെയും ഭർത്താവ് സുരേഷിനെയും ഒരുമിച്ചാണു കാട്ടാന ആക്രമിച്ചത്.
മിനി സംഭവസ്ഥലത്ത് മരിച്ചു. സുരേഷിനു ഗുരുതര പരുക്കേറ്റു.
മക്കളോടൊപ്പം പരപ്പൻപാറയിലായിരുന്ന ഇവർ പിന്നീട് കാടാശേരിയിലേക്ക് മാറുകയായിരുന്നു. ഏറ്റവും ഇളയ മകൾക്ക് അന്ന് ഒന്നര വയസായിരുന്നു.
മാതാപിതാക്കൾ സഹായത്തിനില്ലാഞ്ഞിട്ടും ഒരു സഹായവും അധികൃതരുടെ ഭാഗത്ത് നിന്ന് കിട്ടുന്നില്ലെന്ന് മാധവി പറഞ്ഞു.
8 മക്കളുള്ള സുരേഷിന്റെ 4 മക്കൾ നൂൽപുഴ രാജീവ് ഗാന്ധി ആശ്രമം സ്കൂളിലാണ് പഠിക്കുന്നത്. അവരും അവധി ദിവസങ്ങളിൽ ഇവിടേക്കാണ് എത്തുന്നത്.
കാട്ടാന ആക്രമണത്തിൽ മരിച്ച മിനിക്കു സഹായധനമായി വനംവകുപ്പ് നൽകേണ്ട 10 ലക്ഷത്തിൽ 5 ലക്ഷം മാത്രമാണ് ലഭിച്ചത്.
ബാക്കിയുള്ള തുക അനുവദിച്ചതായി വിവരമുണ്ടെങ്കിലും ഇതുവരെയും കുടുംബത്തിനു ലഭിച്ചിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

