ബത്തേരി ∙ ശാന്തിനഗർ ഹൗസിങ് കോളനിയിലും ഫെയർലാൻഡ് ഹൗസിങ് കോളനിയിലും വീടുകളുടെ വാതിലുകൾക്ക് തീയിട്ട സംഭവത്തിൽ അറസ്റ്റിലായ മാടക്കര പൊന്നംകൊല്ലി പനയ്ക്കൽ രതീഷിനെ (42) റിമാൻഡ് ചെയ്തു. മോഷണം ലക്ഷ്യം വച്ചല്ല രതീഷ് വീടുകളുടെ വാതിലുകൾക്ക് തീയിട്ടതെന്നും ദേഷ്യം തീർക്കാനാണെന്നും ബത്തേരി പൊലീസ് ഇൻസ്പെക്ടർ എൻ.പി.
രാഘവൻ പറഞ്ഞു. ബത്തേരി ശാന്തി നഗറിൽ ബിജെപി നേതാവ് പി.സി.
മോഹനന്റെ വീടിന്റെ വാതിലിനു തീയിട്ട് രതീഷ് അകത്തു കടന്നിരുന്നു. വീട്ടിലെ മുറികളിലെ അലമാരകളിൽ താക്കോലും വിലപിടിപ്പുള്ള സാധനങ്ങളും ഉണ്ടായിരുന്നിട്ടും രതീഷ് എടുത്തിരുന്നില്ല.
എന്നാൽ ടിവി എടുത്തുകൊണ്ടു വന്ന് പുറത്ത് വച്ചിരുന്നു.ശാന്തി നഗർ കോളനിയിൽ തലേ ദിവസം പഴയ ഇരുമ്പു കമ്പികളും പൈപ്പുകളും എടുക്കുന്നതിന് എത്തിയ രതീഷിനെ ചിലർ തടഞ്ഞിരുന്നു.
തടഞ്ഞതിന്റെ ദേഷ്യത്തിനാണ് പിറ്റേന്നെത്തി വീടിന്റെ വാതിലിനു തീയിട്ടതത്രെ. ഫെയർലാൻഡിൽ സ്ഥിരമായി തേങ്ങയിടാൻ വിളിച്ചിരുന്ന ആൾ മറ്റൊരാളെക്കൊണ്ട് തേങ്ങയിട്ടതിന്റെ ദേഷ്യത്തിനാണ് അവിടെയുള്ള വീടിന് തീയിട്ടതെന്നും പൊലീസ് പറയുന്നു.
ഫെയർലാൻഡ് കോളനിയിൽ വാതിലിനു തീയിട്ട
സമയത്ത് ശബ്ദം കേട്ട് സെക്യൂരിറ്റി ജീവനക്കാരൻ ആളുകളെ വിളിച്ചു കൂട്ടിയപ്പോഴേക്കും രതീഷ് കടന്നു കളഞ്ഞിരുന്നു. തലേന്ന് കമ്പി പെറുക്കിയെടുക്കാൻ വന്നയാളുടെ രൂപമാണ് ഓടിപ്പോയ ആൾക്കെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രതീഷ് പിടിയിലായത്.
പൊലീസ് ഇൻസ്പെക്ടർ എൻ.പി. രാഘവൻ, എസ്ഐ കെ.കെ.
സോബിൻ തുടങ്ങിയവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]