ചെസ് ടൂർണമെന്റ് നടത്തി
പുൽപള്ളി ∙ ഓണാഘോഷങ്ങളുടെ ഭാഗമായി ബിസിനസ് ക്ലബും ഇന്ത്യൻ ചെസ് അക്കാഡമിയും ചേർന്നുനടത്തിയ അഖിലവയനാട് ചെസ് ടൂർണമെന്റിൽ മീനങ്ങാടി ആൻസ് സ്കൂളിലെ പി.എസ്.അഭിനന്ദ്, ബത്തേരി ഭവൻസ് സ്കൂളിലെ അലൻചാണ്ടി, പൂമല മെക്ലോഡ്സ് സ്കൂളിലെ നിഹാൽ ജിതേഷ്, മാനന്തവാടി ലിറ്റിൽഫ്ലവർ സ്കൂളിലെ അമർ ബിൻ തൻസീർ, കൽപറ്റ സെന്റ് ജോസഫ്സ് സ്കൂളിലെ റയാൻ മുഹമ്മദ്, പുൽപള്ളി സെന്റ്മേരിസ് ഇംഗ്ലീഷ് സ്കൂളിലെ ആഷ് ലിൻ ചെറിയാൻ എന്നിവർ വിവിധവിഭാഗങ്ങളിൽ ജേതാക്കളായി. ക്ലബ്പ്രസിഡന്റ് സുജിത്ത് മുല്ലശേരി സമ്മാനദാനംനിർവഹിച്ചു.
ബിജു ജോസഫ്, സജിത്ത് കോടിക്കുളം, ജയപ്രകാശ്, വി.ആർ.സന്തോഷ്, ആർ.രമേശ് എന്നിവർപ്രസംഗിച്ചു.
എംഎൽഎ ഫണ്ട് അനുവദിച്ചു
കൽപറ്റ ∙ മന്ത്രി ഒ.ആർ.കേളുവിന്റെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി പനമരം പഞ്ചായത്തിലെ വാറുമ്മൽകടവ് പുഴയോരം റോഡ് കോൺക്രീറ്റ് പ്രവൃത്തിക്ക് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
അയ്യങ്കാളി ദിനാഘോഷം
പുൽപള്ളി ∙ വയനാട് ഗുരുധർമ പ്രചരണസഭയും സി.കെ.രാഘവൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് കല്ലുവയൽ ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ നടത്തിയ അയ്യങ്കാളി ദിനാഘോഷം പഞ്ചായത്ത്പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാർ ഉദ്ഘാടനംചെയ്തു.പ്രചരണസഭ ജില്ലാപ്രസിഡന്റ് കെ.ആർ.ജയരാജ് അധ്യക്ഷതവഹിച്ചു. പി.ആർ.സുരേഷ്, എൻ.എൻ.ചന്ദ്രബാബു, എം.എൽ.ഷിനോജ്, പി.ബി.സജിനി, സുമി ബാലൻ, അജിത അനഘോഷ് എന്നിവർപ്രസംഗിച്ചു.
മെഡിക്കൽ ക്യാംപ്
ചീയമ്പം ∙ എം.എസ്.സ്വാമിനാഥൻ ഗവേഷണ നിലയവും പൂതാടി കുടുംബാരോഗ്യകേന്ദ്രവും ചേർന്ന് എൽഐസി എച്ച്എഫ്എൽ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി ചീയമ്പം 73 ഊരിൽ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ ഉദ്ഘാടനം ചെയ്തു.
എം.എസ്.സ്വാമിനാഥൻ ഗവേഷണ നിലയം ബിപി മോണിറ്റർ ആരോഗ്യ കേന്ദ്രത്തിനു കൈമാറി. ഡോ.സാബു ഉലഹന്നാൻ, പി.സി.സനിൽ, ഒ.എസ്.സജീവ് എന്നിവർ പ്രസംഗിച്ചു.
എസ്പിസി ക്യാംപ്
മീനങ്ങാടി ∙ ഗവ.
ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പൊലീസ് കെഡറ്റിന്റെ ത്രിദിന ഓണം ക്യാംപ് ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി എസ്എച്ച്ഒ എ.സന്തോഷ് കുമാർപതാക ഉയർത്തി.
പിടിഎ പ്രസിഡന്റ് എസ്.ഹാജിസ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ, പ്രധാനാധ്യാപകൻ ഡോ.കെ.ടി, അഷ്റഫ്, പി.ഒ.സുമിത, റജീന ബക്കർ, കെ.
അഫ്സൽ, പി.പി അലി അക്ബർ, സാജിദ് മച്ചിങ്ങൽ എന്നിവർ പ്രസംഗിച്ചു.
പരിശീലന പരിപാടി
പടിഞ്ഞാറത്തറ∙ പഞ്ചായത്ത് പാലിയേറ്റീവ് ഗ്രിഡ് വൊളന്റിയർ പരിശീലന പരിപാടി പഞ്ചായത്തംഗം ബഷീർ ഈന്തൻ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കമ്മിറ്റി ചെയർമാൻ പി.
ജോസഫ് അധ്യക്ഷത വഹിച്ചു. കെ.ടി.
കുഞ്ഞബ്ദുല്ല, ജിജി ജോസഫ്, വാർഡംഗം ബുഷ്റ വൈശ്യൻ, സി.ഇ. ഹാരിസ്, എം.ജി.
സതീഷ്കുമാർ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]