
വയനാട് ജില്ലയിൽ ഇന്ന് (30-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക നിയമനം:
കുഞ്ഞോം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഹിന്ദി, എച്ച്എസ്ടി അറബിക്, ഫുൾ ടൈം ജൂനിയർ ഹിന്ദി (യുപിഎസ്ടി) അധ്യാപക കൂടിക്കാഴ്ച നാളെ രാവിലെ 11ന്.
കോറോം ∙ ഗവ. എൽപി സ്കൂളിൽ ഫുൾ ടൈം ജൂനിയർ അധ്യാപക ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 11ന്.
കള്ളാടി ∙ മീനാക്ഷി വിലാസ് ജിഎൽപി സ്കൂളിൽ എൽപിഎസ്ടി തമിഴ് അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച നാളെ ഉച്ചയ്ക്കു ശേഷം 2ന്.
മാനന്തവാടി ∙ ഗവ. കോളജിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച ജൂൺ 3നു രാവിലെ 10.30ന്. 04935 240351.
പനങ്കണ്ടി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംസ്കൃതം, ഇംഗ്ലിഷ്, ഗണിതം താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച നാളെ രാവിലെ 10ന്. 9495186493.
കോട്ടനാട് ∙ ഗവ. യുപി സ്കൂളിൽ ഒഴിവുള്ള യുപിഎസ്ടി, എൽപിഎസ്ടി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച നാളെ 10.30 ന് സ്കൂൾ ഒാഫിസിൽ നടക്കും.
അസി. പ്രഫസർ
മാനന്തവാടി ∙ ഗവ. എൻജിനീയറിങ് കോളജിൽ അപ്ലൈഡ് സയൻസ് വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനു കൂടിക്കാഴ്ച ജൂൺ 4നു രാവിലെ 10.30ന്. 04935 257321.
മാനന്തവാടി ∙ പി.കെ.കാളൻ മെമ്മോറിയൽ കോളജിൽ ഇലക്ട്രോണിക്സ് അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച ജൂൺ 4നു രാവിലെ 10.30ന്. 8547005060.
ഡെമോൺസ്ട്രേറ്റർ
ദ്വാരക ∙ ഗവ. പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ എൻജിനീയറിങ് ഡെമോൺസ്ട്രേറ്റർ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച ജൂൺ 4നു രാവിലെ 10ന്. 04935 293024.
പ്രവേശനം ആരംഭിച്ചു
മാനന്തവാടി ∙ പി.കെ.കാളൻ മെമ്മോറിയൽ കോളജിൽ ബികോം ഓണേഴ്സ്, ബിഎസ് സി കംപ്യൂട്ടർ സയൻസ് കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. 8547005060.