
ലഹരിക്കെതിരെ വൈദ്യുതി അണച്ച് കരിങ്കുറ്റി ഗ്രാമം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കരിങ്കുറ്റി ∙ ലഹരിക്കെതിരെയുള്ള ജനകീയ പ്രതിരോധ ക്യാംപെയ്നിന്റെ ഭാഗമായി കരിങ്കുറ്റി പൗരസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന വിവിധ പരിപാടികൾക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കരിങ്കുറ്റി ഗ്രാമത്തിലെ വീടുകളിൽ കഴിഞ്ഞ ദിവസം രാത്രി വൈദ്യുതി കെടുത്തി മെഴുകുതിരി തെളിച്ചു. നിരോധിത മാരക ലഹരി വസ്തുക്കളുടെ വ്യാപനത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്കാണു കൂട്ടായ്മ രൂപം നൽകുന്നത്. തുടർന്നുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി പൊലീസ്, എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
ലഹരി ഉപയോഗത്തിനും വിപണനത്തിനും പുറമേ നിന്നുള്ളവരുടെ പ്രവേശനം തടയുക, വിദ്യാർഥികളെയും യുവാക്കളെയും ലഹരിക്ക് എതിരായുള്ള പോരാട്ടത്തിൽ കൂടുതൽ പങ്കാളികൾ ആക്കുക, അവധിക്കാലത്തു കുട്ടികൾക്കു കലാ കായിക മേഖലകളിൽ പ്രോത്സാഹനം നൽകുക എന്നിവയും ലക്ഷ്യമിടുന്നു. ഇന്നലെ രാത്രി വിളംബര ജാഥയും സംഘടിപ്പിച്ചു. ഇന്നു വൈകിട്ട് 4നു പാലൂക്കാപ്പ് കമ്യൂണിറ്റി ഹാളിൽ ചേരുന്ന യോഗം റിട്ട. പൊലീസ് സൂപ്രണ്ട് പ്രിൻസ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും.