
എന്തിനോ വേണ്ടി ഈ തടയണകൾ! അറ്റകുറ്റപ്പണി നടത്താത്ത തടയണകൾ ഉപകാരപ്പെടുന്നില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അമ്പലവയൽ ∙ സംരക്ഷണവും അറ്റകുറ്റപ്പണികളും നടത്തിയില്ല, മഴ വെള്ളം സംഭരിക്കാതെ തടയണകൾ. ജില്ലയിൽ ചെറിയ തോടുകളും പുഴകളും നീർച്ചാലും കേന്ദ്രീകരിച്ച് ഒട്ടേറെ തടയണകളുണ്ടെങ്കിലും പലതിലും വെള്ളം തടഞ്ഞു നിർത്താനുള്ള സംവിധാനമില്ല. വെള്ളം തടയുന്നതിന് ഉപയോഗിക്കുന്ന തടയണകളിലെ പലകകളെല്ലാം നശിച്ചതോടെ ഭൂരിഭാഗം തടയണകളും തുറന്ന് കിടക്കുകയാണ്. വേനൽക്കാലമാകുന്നതോടെ തടയണകൾ അടച്ച്, ഉണ്ടായിരുന്ന വെള്ളവും വേനൽമഴയിൽ ലഭിക്കുന്ന വെള്ളവുമെല്ലാം തടഞ്ഞു നിർത്തി അവ കൃഷിക്കായി ഉപയോഗിച്ചിരുന്നു.
പലയിടങ്ങളിലും ഇത്തരത്തിലുള്ള വെള്ളം മാത്രമായിരുന്നു കർഷകർക്ക് വേനൽ കാലത്ത് കൃഷിയിടങ്ങളിൽ ലഭിച്ചിരുന്നത്. എന്നാൽ ജില്ലയിൽ ഭൂരിഭാഗം തടയണകളിലും ഇപ്പോൾ വെള്ളം പാഴാകുകയാണ്. തടയാൻ ഉപയോഗിക്കുന്ന പലകകളും മറ്റും നശിച്ച അവസ്ഥയിലാണ്. വേനൽക്കാല ആരംഭത്തിന് മുൻപ് ഇവ അറ്റകുറ്റപ്പണികൾ നടത്താത്തതും പലകകൾ നശിച്ചത് മാറ്റി പുതിയവ സ്ഥാപിക്കാത്തതുമാണ് തിരിച്ചടിയായത്.