പുൽപാറ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള നിർദിഷ്ട ടൗൺഷിപ് ഭൂമിയിൽ നിന്നുള്ള ചെളിയടിഞ്ഞ് റോഡ് ചെളിക്കുളമായതിൽ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ പുൽപാറ റോഡ് ഉപരോധിച്ചു. ഇന്നലെ രാവിലെ ഒൻപതോടെ തുടങ്ങിയ ഉപരോധം 11.30 വരെ നീണ്ടു.
തുടർന്ന് ടി.സിദ്ദീഖ് എംഎൽഎ സ്ഥലത്തെത്തി കലക്ടറുമായി ഫോണിൽ നടത്തിയ ചർച്ചയിൽ ഇന്ന് വൈകിട്ട് 4ന് കലക്ടറേറ്റിൽ യോഗം ചേർന്ന് പ്രശ്ന പരിഹാരം കാണാമെന്നു ഉറപ്പു ലഭിച്ചു.
യോഗത്തിൽ കലക്ടർ ഡി.ആർ.മേഘശ്രീ, പുനരധിവാസ പദ്ധതിയുടെ ചുമതലയുള്ള സ്പെഷൽ ഓഫിസർ തുടങ്ങിയവർ പങ്കെടുക്കും. കൗൺസിലർ സാജിദ മജീദ്, പി.പി.ആലി, ഗിരീഷ് കൽപറ്റ, ഷാഫി പുൽപാറ, ജാബിർ കളത്തിങ്കൽ, ആബിദ്, എം.പി.മജീദ്, കെ.സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
റോഡ് ചെളിക്കുളം; വലഞ്ഞ് നാട്ടുകാർ
ബൈപാസിന് സമീപത്തു നിന്നു തുടങ്ങി എൽസ്റ്റൺ എസ്റ്റേറ്റിനുള്ളിലൂടെ പുൽപാറ മേഖലയിലേക്ക് കടന്നുപോകുന്ന റോഡാണിത്. ടൗൺഷിപ് ഭൂമിയിലേക്ക് നിർമാണ സാമഗ്രികളുമായി എത്തുന്ന വലിയ ചരക്കുവാഹനങ്ങളുടെ നിരന്തര ഓട്ടം കാരണമാണ് റോഡിന്റെ തകർച്ചയ്ക്ക് ആക്കം കൂടിയതെന്ന് നാട്ടുകാർ പറയുന്നു. ടൗൺഷിപ് ഭൂമിയിൽ നിന്നുള്ള മണ്ണ് ഒലിച്ചെത്തി റോഡ് ചെളിക്കുളമായി.ചെളിക്കുളമായി മാറിയ റോഡിൽ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപെടുന്നതും പതിവായി.
വാഹനങ്ങൾ വരാതെയായതോടെ രോഗികളെ ചുമന്നു കൊണ്ടുപോകേണ്ട
ഗതികേടാണ് നാട്ടുകാർക്ക്. സ്കൂൾ വിദ്യാർഥികൾക്കും സമാന ദുരിതമാണ്. ദുരിതങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂലൈയിൽ കലക്ടർക്ക് കത്ത് നൽകിയിരുന്നെന്നും തുടർനടപടികളുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. ഒട്ടേറെത്തവണ ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റി അധികൃതരെയും നേരിൽക്കണ്ട് പരാതി അറിയിച്ചിരുന്നു.
എന്നാൽ, അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

