ബത്തേരി ∙ നാടിന്റെ ഉറക്കംകെടുത്തി ചീരാലിൽ വീണ്ടും പുലി. ടൗണിനോടു ചേർന്ന് പുലവേലിൽ ബിജുവിന്റെ വീടിനു സമീപം തിങ്കളാഴ്ച പുലർച്ചെയാണ് പുലിയെത്തിയത്.
പുലർച്ചെ നാലിനു വീട്ടിനു പുറകിൽ നിന്ന് ശബ്ദം കേട്ട വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോൾ പുലി ഇരുളിലേക്ക് ഓടിമറയുന്നതാണ് കണ്ടത്.
രാവിലെ വനപാലകർ സ്ഥലത്തെത്തി പരിശോധ നടത്തി വന്നത് പുലി തന്നെയാണെന്നതു സ്ഥിരീകരിച്ചു.
നാലു മാസത്തോളമായി ചീരാൽ, നമ്പ്യാർക്കുന്ന് പ്രദേശങ്ങളിൽ പുലിയുടെ ശല്യം തുടർക്കഥയാണ്. പുലിയെ പിടികൂടാൻ വനം വകുപ്പ് പല സ്ഥലത്തായി കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലം കാണുന്നില്ല. അടിക്കാടുകൾ വെട്ടിത്തെളിക്കാത്തതാണ് പുലി ജനവാസ കേന്ദ്രത്തിനു സമീപം തമ്പടിക്കാൻ കാരണമെന്നാണ് നിഗമനം … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]