
പുൽപള്ളി ∙ മണ്ണിടിച്ചിൽമൂലം വയനാട് ചുരംപാതയിലുണ്ടായ ഗതാഗതതടസം പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടി ബത്തേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ചുരംപാതയിൽ ഗതാഗത തടസമുണ്ടാകുമ്പോൾ റോഡ് അടച്ച് ബദൽപാത ഉപയോഗിക്കണമെന്നു പറഞ്ഞ് കുറിപ്പിടുന്ന സമീപനം അപഹാസ്യമാണെന്നും കുറ്റപ്പെടുത്തി.
വീതികുറഞ്ഞ കുറ്റ്യാടിചുരം പാതയിലും കടുത്ത ഗതാഗതകുരുക്ക് അനുഭവപ്പെടുന്നു. എല്ലാ വാഹനങ്ങളും ആ റൂട്ടിലേക്കു തിരിഞ്ഞതോടെ യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്നു.
അത്യാവശ്യ യാത്രയ്ക്ക് ഇറങ്ങുന്ന നൂറുകണക്കിനാളുകൾ പ്രാഥമിക കാര്യങ്ങൾ നിറവേറ്റാൻപോലും കഴിയാതെ വലയുന്നു.
ചുരംപാതയ്ക്കു സമാന്തമായി നിർദ്ദേശിക്കപ്പെട്ട ചിപ്പിലിത്തോട്– തളിപ്പുഴ റോഡ് അത്യാവശ്യമായി നിർമിക്കണമെന്നും ബന്ധപ്പെട്ട
ജനപ്രതിനിധികൾ ഇക്കാര്യത്തിൽ ശ്രദ്ധചെലുത്തണമെന്നും ആവശ്യപ്പെട്ടു. ബേബി തയ്യിൽ അധ്യക്ഷതവഹിച്ചു. ലിയോ കൊല്ലവേലിൽ ഉദ്ഘാടനംചെയ്തു.
പോൾസൺ അമ്പലവയൽ, ഇ.വി.തോമസ്, കെ.സി.സണ്ണി, കെ.പി.ജേക്കബ്, തോമസ് ഒറ്റക്കുന്നേൽ, കെ.സി.വർഗീസ് എന്നിവർപ്രസംഗിച്ചു.
ചുരം ഉടൻ ഗതാഗതയോഗ്യമാക്കണം:പ്രിയങ്ക ഗാന്ധി
കൽപറ്റ ∙ താമരശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണമെന്നും തുടർച്ചയായി ചുരം പാതയിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിനെക്കുറിച്ചു പഠിക്കുന്നതിന് വിദഗ്ധസമിതിയെ അടിയന്തരമായി അയയ്ക്കണമെന്നും പ്രിയങ്ക ഗാന്ധി എംപി ആവശ്യപ്പെട്ടു. ചുരം പാതയിൽ ഗതാഗതം തടസപ്പെടുന്നത് വയനാട് ജില്ലയിലെ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ചികിത്സയ്ക്കുൾപെടെ ഉൾപ്പെടെ വയനാട്ടുകാർക്കു കോഴിക്കോടിനെ ആശ്രയിക്കേണ്ട
സാഹചര്യമുണ്ട്. കോഴിക്കോട് ജില്ലയെ ബന്ധിപ്പിക്കുന്ന ഏക റോഡെന്ന നിലയിൽ,
ചുരത്തിൽ ഗതാഗതം തടസ്സപ്പെടുന്നതിലൂടെ വയനാട് ഒറ്റപ്പെടുകയാണെന്നും കാണിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കു പ്രിയങ്ക ഗാന്ധി കത്തയച്ചു. അപകടസാധ്യത വിലയിരുത്തുന്നതിനും യാത്രക്കാരുടെ സുരക്ഷയും കണക്റ്റിവിറ്റിയും ഉറപ്പാക്കുന്നതിനും അടിയന്തരമായി വിദഗ്ധ സംഘത്തെ അയക്കണം.
അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ബദൽ പാത നിർമാണത്തിനുള്ള നടപടികൾ സർക്കാർ എത്രയും വേഗം പരിഗണിക്കണമെന്നും എംപി കത്തിൽ ആവശ്യപ്പെട്ടു.
ചിപ്പിലിത്തോട് ബൈപാസ് തുറക്കണം: ആർവൈജെഡി
കൽപറ്റ ∙ ചുരത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ച സാഹചര്യത്തിൽ ചിപ്പിലിത്തോട്–മരുതിലാവ്–തളിപ്പുഴ ബൈപാസ് റോഡ് എത്രയും വേഗം തുറന്നുകൊടുക്കണമെന്ന് രാഷ്ട്രീയ യുവജനതാദൾ. ബൈപാസ് റോഡിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തി വാഹനങ്ങൾ പോകുന്നതിന് തുറന്നു കൊടുക്കാൻ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണം.
14 കിലോമീറ്റർ കൊണ്ട് ചിപ്പിലിത്തോട് ജംക്ഷനിൽ നിന്നു തളിപ്പുഴ എത്തിച്ചേരാൻ സാധിക്കുന്ന ഈ റോഡിൽ കുറച്ചു ഭാഗം വനഭൂമിയാണ് എന്നുള്ളതാണ് തടസ്സമായി പറഞ്ഞിരുന്നത്. പ്രത്യേക അനുമതി വാങ്ങി ചുരം റോഡിലെ തടസ്സം നീങ്ങിയാൽ പോലും ഈ റോഡ് യഥേഷ്ടം ഉപയോഗിക്കാനാകും.
വയനാട്,കോഴിക്കോട് ജില്ലാ ഭരണകൂടങ്ങൾ ഇതിനായി ഇടപെടൽ ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.പി.
ഷൈജൽ അധ്യക്ഷത വഹിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]