
കൽപറ്റ ∙ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കു പരിഹരിക്കുന്നതിൽ കോഴിക്കോട് ജില്ലാ ഭരണകൂടം കാര്യക്ഷമമായ ഇടപെടലുകൾ നടത്തിയില്ലെന്ന് ആക്ഷേപം. ചുരം കോഴിക്കോട് ജില്ലയുടെ ഭാഗമായിട്ടും ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കാനോ ചുരത്തിലെ തടസ്സങ്ങൾ നീക്കുന്ന ദൗത്യം ഏകോപിപ്പിക്കാനോ തയാറായില്ലെന്ന് വ്യാപക വിമർശനമുയർന്നു. –ചൊവ്വാഴ്ച രാത്രി മുതൽ ചുരത്തിൽ അടിയന്തര സാഹചര്യമായിരുന്നു.
ആംബുലൻസ് പോലും കടത്തിവിടാൻ കഴിയാത്ത വിധം ഗതാഗതം നിലച്ചിട്ടും ബുധനാഴ്ച ഉച്ചയോടെയാണു കോഴിക്കോട്ടെ റവന്യു സംഘം സ്ഥലത്തെത്തിയത്.
ചുരത്തിലെ പ്രശ്നങ്ങളെ കുറിച്ചു ചൊവ്വാഴ്ചയും ബുധനാഴ്ചയും ജില്ലാ ഭരണകൂടം പത്രക്കുറിപ്പ് പോലും പുറത്തിറക്കിയില്ല. പിന്നാലെ, കോഴിക്കോട് ജില്ലാ ദുരന്തനിവാരണ ഡപ്യൂട്ടി കലക്ടർ എം.രേഖ, ഹസാർഡ് അനലിസ്റ്റ് പി.അശ്വതി, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസർ എം.രാജീവ്, അസിസ്റ്റന്റ് ജിയോളജിസ്റ്റ് ദീപ ഉൾപ്പൈടെയുള്ള സംഘം സ്ഥലം സന്ദർശിച്ചതായും താമരശ്ശേരി തഹസിൽദാർ സി.സുബൈർ ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊലീസ്,
ഫയർ ആൻഡ് റസ്ക്യൂ സംഘം ഉൾപ്പെടെയുള്ളവർ റോഡിലെ തടസ്സങ്ങൾ നീക്കുന്ന പ്രവൃത്തികൾ ഏകോപിപ്പിക്കുന്നുണ്ടെന്നും വിശദീകരിച്ച് വൈകിട്ട് 4.32ന് പത്രക്കുറിപ്പിറങ്ങി.
ചുരത്തിൽ മണ്ണിടിച്ചിലുണ്ടായ ചൊവ്വ രാത്രി മുതൽ വയനാട്ടിൽ നിന്നുള്ള സംഘമാണു ചുരത്തിൽ രാപകലില്ലാതെ അധ്വാനിച്ചത്. റോഡിലെ തടസ്സങ്ങൾ നീക്കാനുള്ള മണ്ണുമാന്തി യന്ത്രങ്ങളും പാറകൾ പൊട്ടിച്ചു മാറ്റാനുള്ള ബ്രേക്കറുകൾ അടക്കം ആദ്യഘട്ടത്തിൽ വയനാട്ടിൽ നിന്നാണ് എത്തിച്ചത്.
20 മണിക്കൂറോളം കഠിന യത്നത്തിനൊടുവിലാണു ബുധനാഴ്ച രാത്രി ഒൻപതോടെ ചുരം ഭാഗികമായെങ്കിലും തുറന്നു കൊടുക്കാനായത്.
ചൊവ്വ രാത്രിയിൽ തന്നെ കൽപറ്റ വനംവകുപ്പ് സംഘം മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് കടന്നെത്തി പരിശോധന നടത്തിയിരുന്നു. ഇൗ സംഘം 24 മണിക്കൂറിനിടെ 3 തവണയാണു മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെത്തി പരിശോധനകൾ നടത്തിയത്.
ഇൗ ഘട്ടത്തിലും കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നു ഇടപെടലുകളുണ്ടായില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]