
നടവയൽ ∙ കിഫ്ബിയിൽ ഉൾപ്പെടുത്തി വീതി കൂട്ടി നവീകരണ പ്രവൃത്തികൾ നടക്കുന്ന ബീനാച്ചി – പനമരം റോഡിൽ വാഹനാപകടങ്ങൾ ഏറുന്നു. ആദ്യഘട്ട
ടാറിങ് കഴിഞ്ഞ ഭാഗത്താണ് അപകടങ്ങൾ ഏറെയും നടക്കുന്നത്. ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നത് കേണിച്ചിറയ്ക്കും നടവയൽ ടൗണിനും ഇടയിലാണ്. ഞായറാഴ്ച മാത്രം മിനിറ്റുകളുടെ വ്യത്യാസത്തിൽ നടവയലിനും കേണിച്ചിറക്കും ഇടയിൽ രണ്ടിടത്തായി രണ്ടു കാറുകളാണ് അപകടത്തിൽ പെട്ടത്.
രാവിലെ കേണിച്ചിറയിൽ നിന്ന് നടവയൽ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ കയ്യാലമുക്കിൽ നിയന്ത്രണം വിട്ട് വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറി കാർ യാത്രികന് പരുക്കേറ്റിരുന്നു. ഇതിനു പിന്നാലെ നടവയൽ ഭാഗത്ത് നിന്ന് കേണിച്ചിറയിലേക്ക് പോകുകയായിരുന്ന കാർ പരുവുമ്മേൽ കവലയ്ക്ക് സമീപം റോഡിൽ നിന്നും തെന്നിമാറി കലുങ്കിലിടിച്ചും അപകടമുണ്ടായി.
അപകടങ്ങൾ വർധിക്കാൻ കാരണം നിർമാണത്തിലെ അശാസ്ത്രീയതയും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതുമാണെന്ന് നാട്ടുകാർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]