
വയനാട് ജില്ലയിൽ ഇന്ന് (29-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ സംസ്ഥാനത്തു അതിതീവ്രമഴയ്ക്കു സാധ്യത
∙ പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്; മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
അധ്യാപക നിയമനം
മേപ്പാടി ∙ വെള്ളാർമല ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ പാർട് ടൈം ജൂനിയർ ഉറുദു അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 3ന് രാവിലെ 10ന്.
ബീനാച്ചി ∙ ഗവ. ഹൈസ്കൂളിൽ എച്ച്എസ്എ മാത്സ്, എൽപിഎസ്ടി, ജൂനിയർ അറബിക് (യുപി) എന്നീ തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 31 ന് രാവിലെ 9.30 ന് നടക്കും.
തോൽപെട്ടി ∙ ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി അറബിക്, സംസ്കൃതം, ഫിസിക്കൽ സയൻസ്, ഹിന്ദി, ഇംഗ്ലിഷ്, യുപിഎസ്ടി ഹിന്ദി അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 31ന് രാവിലെ 11ന്.
പെരിക്കല്ലൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി, ഇക്കണോമിക്സ്, ബോട്ടണി, കെമിസ്ട്രി അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച നാളെ 2ന്.
ആറാട്ടുതറ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി, സുവോളജി അധ്യാപക നിയമത്തിനു കൂടിക്കാഴ്ച 31 നു രാവിലെ 11.30ന്. 9495891128.
പടിഞ്ഞാറത്തറ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം എച്ച്എസ്ടി ഫിസിക്കൽ സയൻസ്, ഗണിതം, ഹിന്ദി, തുന്നൽ ടീച്ചർ, പാർട്ട് ടൈം സംസ്കൃതം അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച നാളെ 2ന്.
നീർവാരം ∙ ഗവ. ഹൈസ്കൂളിൽ ഇംഗ്ലിഷ് അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 31നു രാവിലെ 11ന്.
പരിയാരം ∙ ഗവ. ഹൈസ്കൂളിൽ മലയാളം, യുപി വിഭാഗം ജൂനിയർ ഹിന്ദി അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 31ന് 1.30ന്. 9048526676.
കണിയാമ്പറ്റ ∙ ഗവ. യുപി സ്കൂളിൽ യുപിഎസ്ടി, ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽപിഎസ്), എൽപിഎസ്ടി നിയമനത്തിനു കൂടിക്കാഴ്ച നാളെ രാവിലെ 11ന്. 04936286119.
മുണ്ടക്കൈ ∙ ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി നിയമനത്തിനു കൂടിക്കാഴ്ച നാളെ രാവിലെ 10നും പ്രീ പ്രൈമറി ടീച്ചർ കൂടിക്കാഴ്ച 11നും.
വിളമ്പുകണ്ടം ∙ ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി നിയമനത്തിനു കൂടിക്കാഴ്ച ജൂൺ 3നു രാവിലെ 10ന്.
പനമരം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗം ഫിസിക്സ് സീനിയർ, ബോട്ടണി ജൂനിയർ ജ്യോഗ്രഫി ലീവ് വേക്കൻസി താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10 ന് നടക്കും.
അതിരാറ്റുകുന്ന് ∙ ഗവ.ഹൈസ്കൂളിൽ എച്ച്എസ്എ ഇംഗ്ലിഷ്, ഹിന്ദി പാർട്ട് ടൈം നിയമനത്തിനുള്ള കൂടിക്കാഴ്ച 2 ന് ഉച്ചകഴിഞ്ഞ് 2 ന് നടക്കും.
കാരച്ചാൽ ∙ ഗവ.യുപിസ്കൂളിൽ ഒഴിവുള്ള യുപിഎസ്ടി തസ്തികയിലേക്കു കൂടിക്കാഴ്ച നാളെ 2ന് സ്കൂളിൽ നടക്കും.
മാനന്തവാടി ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ, വൊക്കേഷനൽ ടീച്ചർ അഗ്രികൾചർ ഒഴിവുകളുണ്ട്. കൂടിക്കാഴ്ച ജൂൺ 3 ന് രാവിലെ 10.30ന് നടക്കും.
വാളാട് ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി, കെമിസ്ട്രി, സുവോളജി വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച നാളെ രാവിലെ 10.30 ന് നടക്കും.
പെരിക്കല്ലൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഹിന്ദി, ഇക്കണോമിക്സ്, ബോട്ടണി, കെമിസ്ട്രി അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ ഉച്ചയ്ക്ക് 2ന് നടക്കും.
തേറ്റമല ∙ ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ്, ഫിസിക്കൽ സയൻസ്, യുപി വിഭാഗത്തിൽ അറബിക് എന്നീ അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്ന് രാവിലെ 10.30ന് നടക്കും.
മാനന്തവാടി ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സോഷ്യൽ വർക്ക് (സീനിയർ), ഹിന്ദി(സീനിയർ) ഫിസിക്സ് (സീനിയർ), കെമിസ്ട്രി (ജൂനിയർ), കൊമേഴ്സ് (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 31ന് ഉച്ചയ്ക്ക് 2ന് നടക്കും.
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ∙ പ്രോവിഡൻസ് വിമൻസ് കോളജിൽ (ഓട്ടോണമസ്) ഡിഗ്രി ഓണേഴ്സ്, പിജി ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകളിലേക്കു ജൂൺ 10നു മുൻപ് അപേക്ഷിക്കണം. www.providencecollegecalicut.ac.in വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യണം. 8281032925.
ലൈബ്രേറിയൻ
മാനന്തവാടി ∙ നഗരസഭയുടെ കീഴിലുള്ള ഗവ.ഹയർ സെക്കൻഡറി സ്കൂളുകളിൽ ലൈബ്രേറിയൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച ജൂൺ 5ന് രാവിലെ 10ന് നഗരസഭയുടെ ഓഫിസിൽ നടക്കും.