
വാര്യാട്ടെ സ്പീഡ് ബ്രേക്കറുകൾ തിരിച്ചെത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മീനങ്ങാടി ∙ വാര്യാട് മേഖലയിൽ സ്പീഡ് ബ്രേക്കറുകൾ പുനഃസ്ഥാപിച്ചു. മീനങ്ങാടി പൊലീസിന്റെ നേതൃത്വത്തിൽ റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെയാണ് കാക്കവയലിനോട് ചേർന്നുള്ള സ്പീഡ് ബ്രേക്കർ ഇന്നലെ പുനഃസ്ഥാപിച്ചത്. വാര്യാട് മേഖലയിൽ മൂന്നിടങ്ങളിലായി സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകളിൽ രണ്ടിടങ്ങളിലെ സ്പീഡ് ബ്രേക്കറുകൾ നശിപ്പിച്ചിരുന്നു. ഒന്ന് ദേശീയ പാതയോരത്തെ തോട്ടിലേക്ക് സാമൂഹിക വിരുദ്ധരെടുത്ത് കളഞ്ഞിരുന്നു. സ്ഥിരം അപകട മേഖലയായ ഇവിടെ വാഹനങ്ങൾക്ക് വീണ്ടും വേഗം വർധിച്ചതിനു പിന്നാലെയാണ് ഇവ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായത്. ഇന്നലെ രാവിലെ സ്പീഡ് ബ്രേക്കർ പുനഃസ്ഥാപിച്ചു. ഇനി ഒരു സ്ഥലത്ത് കൂടെയാണ് സ്ഥാപിക്കാനുള്ളത്.