
വയനാട് ജില്ലയിൽ ഇന്ന് (29-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
83 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി
കൽപറ്റ ∙ ശുചിത്വ മിഷൻ ജില്ലയിൽ നടത്തിയ പരിശോധനയിൽ 83 സ്ഥാപനങ്ങൾക്കു നോട്ടിസ് നൽകിയതായി അധികൃതർ അറിയിച്ചു. ഇന്നലെ വരെ നടത്തിയ 1048 പരിശോധനകളിലാണ് 83 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകിയത്. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗത്തിലും മറ്റു മലിനീകരണ നിയമ ലംഘനങ്ങളിലുമായി 4.35ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
സംവാദ പരമ്പരയുമായി മാനന്തവാടി യൂണിയൻ
മാനന്തവാടി∙ സഖ്യം മാനന്തവാടി യൂണിയന്റെ നേതൃത്വത്തിൽ സംവാദ പരിപാടികൾക്ക് തുടക്കമായി. സഖ്യാംഗങ്ങൾക്ക് വിവിധ മേഖലകളിലുള്ള ആശയ വിനിമയം, കാഴ്ചപ്പാട്, ഭാവി നിർമിതി, ലോകവീക്ഷണം തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലാണ് സംവാദപരിപാടികൾ സംഘടിപ്പിക്കുക. വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന പ്രതിഭകളുമായി വിവിധഘട്ടങ്ങളിൽ സഖ്യാംഗങ്ങൾ സംവദിക്കും. യൂണിയനിലും വിവിധ ശാഖകളിലും വിവിധ സ്ഥാപനങ്ങളിലുമായാണ് പരിപാടികൾ നടത്തുക.
ലഹരിവിരുദ്ധ ക്ലാസ് നടത്തി
മാനന്തവാടി ∙ ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തിൽ സെന്റ് തോമസ് ചർച്ച് പാരിഷ്ഹാളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. ശ്രേയസ്സ് മേഖലാ ഡയറക്ടർ ഫാ.തോമസ് തുണ്ടിയിൽ അധ്യക്ഷത വഹിച്ചു. സ്റ്റുഡന്റ് പൊലീസ് ജില്ലാ അസി.നോഡൽ ഓഫിസർ കെ.മോഹൻദാസ് ക്ലാസെടുത്തു. ശ്രേയസ്സ് റീജനൽ പ്രോഗ്രാം കോ–ഓർഡിനേറ്റർ സ്നേഹ ജോസഫ്, ശ്രേയസ്സ് ഏറാളമൂല യൂണിറ്റ് കമ്യൂണിറ്റി ഡവലപ്മെന്റ് ഓഫിസർ ബേബി ഫ്രാൻസിസ്, പ്രോജക്റ്റ് അസി.ടി.കെ.ദീപ എന്നിവർ പ്രസംഗിച്ചു