പുൽപള്ളി ∙ മലയോരത്ത് സപ്പോട്ട വിളഞ്ഞപ്പോൾ വാങ്ങാനാളില്ല.
മധുരമൂറുന്ന നല്ല പഴമായിട്ടും സപ്പോട്ടയ്ക്കിപ്പോൾ ഒരു ഡിമാന്റുമില്ലെന്നു വ്യാപാരികളും പറയുന്നു. വിൽപന നടന്നാൽ കിട്ടുന്നത് 10 രൂപ മാത്രവും.
ജില്ലയിൽ സപ്പോട്ടകൃഷി വൻതോതിലുണ്ട്. മിക്കവീടുകളിലും കൃഷിയുണ്ട്.
ഒന്നും രണ്ടും മരമുണ്ടെങ്കിൽ തന്നെ കാര്യമായ വിളവും ലഭിക്കും. പ്രാദേശികമായി സപ്പോട്ട
വാങ്ങാൻ ആളില്ല.
ഇക്കൊല്ലം എല്ലായിടത്തും നല്ല വിളവുണ്ടെന്നു കർഷകർ പറയുന്നു. മൂപ്പെത്തുംമുൻപെ ഉൽപന്നം പറിച്ചെടുക്കാൻ കർഷകർ നിർബന്ധിതരാകുന്നു.
വവ്വാൽ, അണ്ണാൻ, കുരങ്ങ് എന്നിവയെത്തി മൂപ്പെത്തും മുൻപെ കായ് പറിച്ചുനശിപ്പിക്കുന്നു. കർണാടകയിലും വൻതോതിൽ കൃഷിയുണ്ട്.
അവിടത്തെ പഴത്തിനു വലുപ്പവും മധുരവും കൂടുതലുണ്ട്. 1 MINUTE AGO 1 MINUTE AGO 24 MINUTES AGO രണ്ടുമാസം മുൻപുവരെ കിലോയ്ക്ക് 80 രൂപയായിരുന്നു പഴത്തിന്റെ ചില്ലറ വില.
അപ്പോൾ കർഷകർക്ക് 40 രൂപ വീതം വിലകിട്ടുമായിരുന്നു. പഴവർഗകൃഷി വ്യാപനത്തിന്റെ ഭാഗമായി ജില്ലയിൽ സപ്പോട്ടയടക്കമുള്ള പലയിനങ്ങളും വൻതോതിൽ കൃഷി ചെയ്യുന്നുണ്ടെങ്കിലും ഉൽപന്നങ്ങൾക്കു വിപണിയില്ലെന്നു കർഷകർ പറയുന്നു.
വൻതോതിൽ ഉൽപന്നങ്ങൾ നശിച്ചുപോകുന്നു. ഇവ സംഭരിക്കാനോ, സംസ്കരിച്ചു വിപണനം നടത്താനോ ഒരു സംവിധാനങ്ങളുമില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

