കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ കൈമാറ്റം ഫെബ്രുവരിയിൽ നടക്കാനിരിക്കെ, വിതരണത്തിനായി തിരഞ്ഞെടുത്ത സോണുകളെ ചൊല്ലി ദുരന്തബാധിതർക്കിടയിൽ പ്രതിഷേധം.
ടൗൺഷിപ്പിൽ നിർമാണം അന്തിമ ഘട്ടത്തിലെത്തിയ 200 വീടുകളിൽ നിന്ന്, ദുരന്തത്തിൽ പൂർണമായും നഷ്ടം സംഭവിച്ച ഫേസ് ഒന്നിലെ 178 ഗുണഭോക്താക്കൾക്കാണ് ഫെബ്രുവരിയിൽ വീടുകൾ കൈമാറാൻ കഴിഞ്ഞദിവസം സർക്കാർ തീരുമാനിച്ചത്.
5 സോണുകളിലായാണു ടൗൺഷിപ്പിൽ വീടുകളുടെ നിർമാണം പുരോഗമിക്കുന്നത്. ഇതിൽ 4, 5 സോണുകളിലാണു ആദ്യഘട്ടത്തിൽ വീടുകൾ കൈമാറാൻ കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചത്.
സോൺ ഒന്നിലും 3ലുമായി 179 വീടുകളുടെ നിർമാണം പൂർത്തിയായെന്നിരിക്കെ 4, 5 സോണുകൾ തിരഞ്ഞെടുത്തതാണു ദുരന്തബാധിതർക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയത്. 1 MINUTE AGO 1 MINUTE AGO 24 MINUTES AGO 4, 5 സോണുകൾ തിരഞ്ഞെടുത്തത് ആരുടെ താൽപര്യമാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ഫേസ് വൺ ലാൻഡ്സ്ലൈഡ് അസോസിയേഷന്റെ നേതൃത്വത്തിൽ നിർദിഷ്ട
ടൗൺഷിപ് ഭൂമിയിലെത്തി പ്രതിഷേധിച്ചു. സോൺ ഒന്നിലും 3ലും 75 ശതമാനം വീടുകളുടെ നിർമാണം പൂർത്തിയായിരുന്നു.
നിലവിൽ ഇൗ സോണുകളിലെ നിർമാണം നിർത്തിവച്ചിട്ട് 4, 5 സോണുകൾ കേന്ദ്രീകരിച്ചാണ് നിർമാണം നടത്തുന്നതെന്നും ദുരന്തബാധിതർ പറയുന്നു.
ഇതിനു പിന്നിൽ ദുരൂഹതയുണ്ട്. സോണുകളുടെ തിരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ പ്രതിഷേധത്തെ തുടർന്നു 3 ദിവസം മുൻപ് ജില്ലാ ഭരണകൂടം ഫേസ് വൺ ലാൻഡ്സ്ലൈഡ് അസോസിയേഷനുമായി ചർച്ച നടത്തിയിരുന്നു.
സോൺ ഒന്നിലും 5ലുമായി വീടുകൾ കൈമാറാമെന്നായിരുന്നു അന്നത്തെ ചർച്ചയിൽ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നത്.
എന്നാൽ, സോൺ ഒന്നിലും 2ൽ നിർമാണം പൂർത്തിയായിട്ടില്ലെങ്കിൽ 3ലോ വീടുകൾ നൽകണമെന്നും സർവകക്ഷി യോഗത്തിൽ തങ്ങളുടെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ഇക്കാര്യം 26ന് നടക്കുന്ന സർവകക്ഷി യോഗത്തിൽ പരിഗണിക്കാമെന്നു അന്നു ജില്ലാ ഭരണകൂടം ഉറപ്പുനൽകിയിരുന്നതായി അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
എന്നാൽ, ഉറപ്പുകൾ പാലിക്കപ്പെട്ടില്ല.
ഇതോടെയാണു ഇന്നലെ ടൗൺഷിപ് ഭൂമിയിലെത്തി അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. സോൺ ഒന്നിലും 2ൽ നിർമാണം പൂർത്തിയായിട്ടില്ലെങ്കിൽ 3ലോ വീടുകൾ നൽകണമെന്ന ആവശ്യം അംഗീകരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് ചെയർമാൻ ബ്രഷ്ണോവ്, കൺവീനർ രമേശ് വയനാട് എന്നിവർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

