കൽപറ്റ ∙ ജില്ലാ പഞ്ചായത്ത് ഡിവിഷൻ രൂപീകരണം മുതൽ യുഡിഎഫിനു മേൽക്കൈയുള്ള ഡിവിഷനാണു കണിയാമ്പറ്റ. ഇവിടെ നിന്നു വിജയിച്ചവർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾ വഹിച്ചവരുമുണ്ട്.
യുഡിഎഫിൽ മുസ്ലിം ലീഗിനും കോൺഗ്രസിനും ശക്തമായ അടിത്തറയുള്ള മണ്ഡലത്തിൽ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിനു മികച്ച ഭൂരിപക്ഷം നൽകുന്ന പഞ്ചായത്തുകളിൽ ഒന്നുമാണു കണിയാമ്പറ്റ. കൽപറ്റ, ബത്തേരി, മാനന്തവാടി നിയമസഭാ മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന പഞ്ചായത്ത് വാർഡുകൾ ഉൾപ്പെടുന്ന ജില്ലയിലെ 2 ഡിവിഷനുകളിൽ ഒന്നാണു കണിയാമ്പറ്റ.
കൂടുതൽ വാർഡുകൾ കണിയാമ്പറ്റ പഞ്ചായത്തിലെ കൽപറ്റ നിയമസഭാ മണ്ഡലത്തിലാണ്. പൂതാടി പഞ്ചായത്തിലെ ബത്തേരി നിയമസഭാ മണ്ഡലത്തിലെ വാർഡുകളും പനമരം പഞ്ചായത്തിലെ മാനന്തവാടി നിയമസഭാ മണ്ഡലത്തിലെ ഒരു വാർഡും കണിയാമ്പറ്റ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഉണ്ട്. 21 വാർഡുകളുള്ള കണിയാമ്പറ്റ പഞ്ചായത്തിലെ 17 വാർഡുകളും കോട്ടത്തറ പഞ്ചായത്തിലെ 11 വാർഡുകളും, പൂതാടി പഞ്ചായത്തിലെ 3 വാർഡുകളും പനമരം പഞ്ചായത്തിലെ ഒരു വാർഡും ഉൾപ്പെടെ 32 വാർഡുകളാണു ഡിവിഷനിൽ ഉള്ളത്.
കഴിഞ്ഞ തവണ പനമരം പഞ്ചായത്തിലെ കൂടുതൽ വാർഡുകൾ കണിയാമ്പറ്റ ഡിവിഷനിൽ ഉൾപ്പെട്ടിരുന്നു.
പനമരം ബ്ലോക്കിലെ പൂതാടി, പച്ചിലക്കാട്, കമ്പളക്കാട് ഡിവിഷനുകളും കൽപറ്റ ബ്ലോക്കിലെ കോട്ടത്തറ ഡിവിഷനും ഉൾപ്പെടും. ഡിവിഷൻ ഇത്തവണ പട്ടികജാതി സംവരണമാണ്. യുഡിഎഫിൽ മുസ്ലിം ലീഗും എൽഡിഎഫിൽ എൻസിപിയും ആണ് മത്സരിക്കുന്നത്. ദലിത് ലീഗ് ജില്ലാ പ്രസിഡന്റും 10 വർഷമായി പനമരം പഞ്ചായത്ത് അംഗവുമാണു യുഡിഎഫ് സ്ഥാനാർഥി എം.സുനിൽകുമാർ.
ബിഎസ്എൻഎൽ റിട്ട. ഉദ്യോഗസ്ഥൻ ആയ പി.എം.സുകുമാരൻ ആണ് എൽഡിഎഫ് സ്ഥാനാർഥി.
എസ്സി മോർച്ച സംസ്ഥാന സെക്രട്ടറി കെ.ശരത്കുമാർ ആണ് എൻഡിഎ സ്ഥാനാർഥി.
യുവമോർച്ച ജില്ലാ മുൻ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. തവിഞ്ഞാൽ സ്വദേശിയായ ശരത്കുമാർ തവിഞ്ഞാൽ പഞ്ചായത്തിലേക്ക് ഒരു തവണ മത്സരിച്ചിരുന്നു. ജില്ലാ പഞ്ചായത്തിലേക്ക് ആദ്യ മത്സരമാണ്.
സ്ഥാനാർഥികൾ എല്ലാവരും രണ്ടാം ഘട്ട പ്രചാരണത്തിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

