കൽപറ്റ ∙ ആശ്രമം സ്കൂളിനായി വയനാട് മക്കിമലയിൽ നിർമിച്ച കെട്ടിടങ്ങൾ നശിക്കുന്നുവെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വയനാട് ജില്ലാ കലക്ടറും മാനന്തവാടി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫിസറും പരാതിയെ കുറിച്ച് അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. സുൽത്താൻ ബത്തേരിയിൽ അടുത്ത മാസം നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
തിരുനെല്ലി മോഡൽ റസിഡൻഷ്യൽ സ്കൂൾ (ആശ്രമം സ്കൂൾ) തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴ മക്കിമലയിലേക്ക് മാറ്റുന്നതിനായി കോടികൾ ചെലവഴിച്ച് നിർമാണം തുടങ്ങിയ കെട്ടിടങ്ങളാണ് കാട് മൂടി കിടക്കുന്നത്.
ഇവിടെ കലിംഗ മോഡൽ സർവകലാശാലയാണ് വിഭാവനം ചെയ്തത്. ഇതിനിടയിൽ ആറളം ഫാമിലേക്ക് സ്കൂൾ മാറ്റാൻ തീരുമാനിച്ചത് പ്രതിഷേധത്തിന് കാരണമായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

