കൽപറ്റ ∙ വയനാട്ടിലെ കളനാടി വിഭാഗത്തെ പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി കേന്ദ്ര ട്രൈബൽ വകുപ്പ് മന്ത്രി ജുവൽ ഒറാമിന് കത്തയച്ചു. നിലവിൽ മുന്നൂറ്റി ഇരുപത്തിയെട്ടോളം മാത്രം ജനസംഖ്യയുള്ള കളനാടി വിഭാഗം നാടോടി സമൂഹമാണെന്നും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്, ട്രെയ്നിങ് ആൻഡ് ഡവലപ്മെന്റ് സ്റ്റഡീസിന്റെ പഠനത്തിൽ സ്വന്തമായ ഭാഷയും പ്രാചീനവും പ്രാകൃതവുമായ സ്വഭാവ വിശേഷവും, വേറിട്ട
സംസ്കാരവും ഒറ്റപ്പെട്ട പെരുമാറ്റ രീതികളും പ്രാചീനമായ സാമ്പത്തിക വ്യവഹാരവുമുള്ള സമൂഹമാണ് എന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ഇവർ സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയും ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും ജനസംഖ്യയിൽ വലിയ കുറവും സംഭവിക്കുന്ന വിഭാഗമാണ്.
ചരിത്രപരമായി പാർശ്വവൽക്കരിക്കപ്പെട്ട ഈ സമൂഹം പതിറ്റാണ്ടുകളായി പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടിയുള്ള പോരാട്ടം നടത്തുകയാണെന്നും നിലവിൽ ഒഇസി വിഭാഗത്തിൽ ഉൾപ്പെടുത്തിയ ഈ വിഭാഗത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള ശുപാർശ സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി എംപി കത്തിൽ ചൂണ്ടിക്കാട്ടി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

