ഇന്ന്
ഗവ.മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ ഒപി ബഹിഷ്കരിക്കും. കാഷ്വൽറ്റി, ലേബർ റൂം, ഐസിയു തുടങ്ങിയ അടിയന്തര ചികിത്സകൾക്കു മുടക്കമില്ല.
കാലാവസ്ഥ
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെലോ അലർട്ട്
∙ ഇടിമിന്നലിനും മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
വൈദ്യുതി മുടക്കം ഇന്ന്
പനമരം ∙ പകൽ 9–5.30: പാലച്ചാൽ, കാരയ്ക്കാമല കോഫി, കാരയ്ക്കാമല മരമില്ല്, വേലുക്കരകുന്ന്, അഞ്ചാം മൈൽ-ബിഎസ്എൻഎൽ, പാലാമണ്ഡപം, പായ്മൂല.
പടിഞ്ഞാറത്തറ ∙ പകൽ 9–5.30: കാപ്പുണ്ടിക്കൽ, പേരാൽ, ടീച്ചർ മുക്ക്.
ജില്ലാ വികസന സമിതി യോഗം 4ന്
കൽപറ്റ ∙ ജില്ലാ വികസന സമിതി യോഗം നവംബർ 4ന് രാവിലെ 11ന് ആസൂത്രണ ഭവൻ എപിജെ ഹാളിൽ നടക്കുമെന്ന് കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.
സന്ദർശനം 30ന്
കൽപറ്റ ∙ ദേശീയ പട്ടികവർഗ കമ്മിഷൻ അംഗം ജതോതു ഹുസൈൻ, ഡയറക്ടർ ഡോ.പി.
കല്യാണ റെഡ്ഡി, പ്രൈവറ്റ് സെക്രട്ടറി അശോക് കുമാർ ലക്കർസു എന്നിവർ 30ന് ജില്ലയിൽ സന്ദർശനം നടത്തും.
വോളിബോൾ മത്സരം
മാനന്തവാടി ∙ വിമുക്തി മിഷൻ മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ കോളജ് വിദ്യാർഥികൾക്കായി (പുരുഷ വിഭാഗം) 30ന് മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ പ്രൈസ് മണി വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കും. 7012185174.
അധ്യാപക നിയമനം
മാനന്തവാടി ∙ വാളേരി ഗവ ഹൈസ്കൂളിൽ യുപിഎസ്ടി ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10നു നടക്കും.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

