കൽപറ്റ ∙ വയനാടിന് നാണക്കേടുണ്ടാക്കുന്ന സ്ഥാപനമായി അമ്പലവയലിലെ കൃഷി വിജ്ഞാന കേന്ദ്രം മാറിയെന്ന് ജില്ലാ വികസന സമിതി യോഗം. തുടരെ അഴിമതിയുടെയും ക്രമക്കേടുകളുടെയും വിവരങ്ങൾ പുറത്ത് വരുന്നതിനാൽ ജില്ലയിലെ സർക്കാർ സംവിധാനത്തിനുള്ള സ്ഥാപനം എന്ന നിലയിൽ ജില്ലയ്ക്ക് മൊത്തം നാണക്കേടാണ് കൃഷി വിജ്ഞാന കേന്ദ്രമുണ്ടാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ യോഗത്തിൽ പറഞ്ഞു. കൃഷി വിജ്ഞാന കേന്ദ്രത്തിലെ ക്രമക്കേടുകളെ കുറിച്ച് മലയാള മനോരമ വാർത്ത നൽകിയതിന് പിന്നാലെയാണ് ജില്ലാ വികസന സമിതി യോഗത്തിൽ വിഷയം ചർച്ചയായത്.
ഇതിനു പരിഹാരം കാണണമെന്നും തുടരെ വാർത്തകൾ വരുന്നത് വാസ്തവമല്ലെങ്കിൽ ഇത് തെറ്റാണെന്നും പറയാനും ശരിയാണെങ്കിൽ ആവശ്യമായ തുടർ നടപടികളെടുക്കാനും തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. കൃഷി വിജ്ഞാന കേന്ദ്രത്തിലെ ക്രമക്കേടുകളടക്കമുള്ള സംഭവങ്ങൾ കൃഷി മന്ത്രിയുടെയോ കാർഷിക സർവകലാശാലയുടെയോ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ നടപടികൾ എടുപ്പിക്കണമെന്നും സംഷാദ് മരക്കാർ ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്ന് വിശദീകരണം തേടും.
അടുത്ത വികസന സമിതി യോഗത്തിൽ ഇത് സംബന്ധിച്ച് സ്വീകരിച്ച തുടർ നടപടികൾ ചർച്ച ചെയ്യും.
കൃഷി വിജ്ഞാന കേന്ദ്രത്തിനെതിരെയുള്ള ക്രമക്കേടുകൾ അമ്പലവയലിൽ തന്നെയുള്ള നല്ല രീതിയിൽ പ്രവർത്തിക്കുന്ന മറ്റു കാർഷിക സ്ഥാപനങ്ങൾക്കും നാണക്കേടുണ്ടാക്കുന്നുണ്ടെന്ന് അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. യാമിനി വർമ യോഗത്തിൽ പറഞ്ഞു.
ഒരേ സ്ഥലത്തുള്ള കൃഷി സ്ഥാപനങ്ങളായതിനാൽ എല്ലാം ഒന്നാണെന്നും എല്ലായിടത്തും ഇത്തരത്തിലുള്ള പ്രവൃത്തികളാണ് നടക്കുന്നതെന്നുമാണ് ജനങ്ങൾ ധരിക്കുന്നത്. അതിനാൽ കാർഷിക ഗവേഷണ കേന്ദ്രത്തിനും കാർഷിക കോളജിനും ഇതുമൂലം നാണക്കേടുണ്ടാകുന്നുണ്ടെന്നും യാമിനി വർമ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]