കാവുംമന്ദം∙ കർലാട് ശുദ്ധജല തടാകത്തിൽ ഇനി ചങ്ങാടവും തുഴയെറിഞ്ഞു നീങ്ങും. തുഴഞ്ഞും പെഡൽ ചവിട്ടിയും നീങ്ങുന്ന ബോട്ടുകൾക്കൊപ്പം വേറിട്ട
യാത്ര ഒരുക്കിയാണ് മുള ചങ്ങാടം വീണ്ടും ഒരുക്കിയത്. മുൻപ് ഇവിടെ 45 യാത്രക്കാരെ കയറ്റാവുന്ന വലിയ ചങ്ങാടം ഉണ്ടായിരുന്നെങ്കിലും ഒന്നര വർഷമായി പ്രവർത്തനം നിലച്ചിരുന്നു. 10 പേർക്ക് യാത്ര ചെയ്യാവുന്ന 4 ചങ്ങാടങ്ങൾ ആണ് ഇന്നലെ നീറ്റിലിറക്കിയത്.
കൂട്ടുകാരും കുടുംബവുമായി എത്തുന്ന സഞ്ചാരികൾക്ക് ഒന്നിച്ചിരുന്ന് പത്തര ഏക്കർ വിസ്തൃതിയിലുള്ള ചിറയും പരിസര പ്രദേശങ്ങളുടെയും ഭംഗി ആസ്വദിച്ച് ഇനി യാത്ര ചെയ്യാം. അര മണിക്കൂർ നീളുന്ന ഒരു ട്രിപ്പിനു 1000 രൂപയാണ് ഈടാക്കുന്നത്.
തുഴച്ചിലിനായി ജീവനക്കാരുടെ സേവനം ഉണ്ടാകും. പുതിയ ചങ്ങാടങ്ങളുടെ സർവീസ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി നിർവഹിച്ചു.
വാർഡംഗം കെ.വി. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ചിറ ടൂറിസം കേന്ദ്രം മാനേജർ കെ.എൻ. സുമാദേവി, ലൂക്കാ ഫ്രാൻസിസ്, കെ.പി.
ശിവദാസ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]