
മാനന്തവാടി ∙ ഓണത്തോടനുബന്ധിച്ച് മാനന്തവാടി നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടികൂടി. പഴകിയ അൽ ഫാം, കോഴി ഇറച്ചി, റൈസ്, കാലാവധി കഴിഞ്ഞ പാൽ എന്നിവയാണ് പിടികൂടിയത്.
ടൗണിലെ ബിസ്മില്ല ഹോട്ടൽ, എരുമത്തെരുവിലെ ലിബർട്ടി കഫേ എന്നിവിടങ്ങളിൽ നിന്നുമാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് പ്രസ്തുത സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി പിഴ ചുമത്തി.
ഇതിൽ ബിസ്മില്ല ഹോട്ടലിന് ഒരു വർഷം മുൻപ് 15,000 രൂപ പിഴ ചുമത്തിയത് ഇതുവരെ അടക്കാത്തതിനാൽ ലൈസൻസ് പുതുക്കി നൽകിയിരുന്നില്ല. ലൈസൻസില്ലാതെ പ്രവർത്തിച്ച് വരവേയാണ് വീണ്ടും പഴകിയ നെയ്ച്ചോർ അടക്കം പിടിച്ചെടുത്തത്.
ബിസ്മില്ല ഹോട്ടലിന് 5000 രൂപയും ലിബർട്ടി ഹോട്ടലിന് 10,000 രൂപയും പിഴ ചുമത്തി. മലിനജലം പൊതു ഓവുചാലിലേക്ക് ഒഴുക്കി വിട്ടതിന് ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ഹോട്ടൽ സാഗറിന് 50000 രൂപയും എരുമത്തെരുവിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ദേശി കഫേയ്ക്ക് 2000 രൂപയും പിഴയിട്ടു.
വില വിവരങ്ങൾ കൃത്യമായി പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്ക് എതിരെയുള്ള പരാതികൾ സിവിൽ സപ്ലൈസിന് കൈമാറിയതായി ക്ലീൻ സിറ്റി മാനേജർ ടി.മോഹനചന്ദ്രൻ അറിയിച്ചു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജി.സന്തോഷ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.തുഷാര, കെ.വി.അശ്വതി, അശ്വതി രാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു, …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]