
ഗൂഡല്ലൂർ ∙ രാവിലെ കാട്ടാനക്കൂട്ടം നാട്ടിലിറങ്ങിയതിനെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു. മണ്ണുവയലിന് അടുത്തുള്ള അമ്പലമൂല പള്ളിക്ക് സമീപമാണ് 3 കാട്ടാനകൾ രാവിലെ ഇറങ്ങിയത്.
അമ്പലമൂല പള്ളിയിൽ കുർബാന കഴിഞ്ഞിറങ്ങുന്ന സമയത്താണ് കാട്ടാനയുടെ നാടു ചുറ്റൽ. നാട്ടുകാർ റോഡിലിരുന്നതോടെ ഗൂഡല്ലൂരിൽ നിന്നും റവന്യു, പൊലീസ്, വനം വകുപ്പ് ജീവനക്കാരെത്തി.
രണ്ട് ദിവസത്തിനുള്ളിൽ കാട്ടാനകളെ കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ് നാട്ടുകാർ സമരം ഉപേക്ഷിച്ചത്.
കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കോടിക്കണക്കിന് രൂപയുടെ കൃഷി നാശമാണ് ഈ പ്രദേശങ്ങളിൽ കാട്ടാനകൾ വരുത്തി വച്ചത്. അമ്പലമൂല, മണ്ണുവയൽ, വടവയൽ, ചേമുണ്ടി, ഏച്ചംവയൽ പ്രദേശങ്ങളിലാണ് കാട്ടാനകൾ വ്യാപക നാശനഷ്ടം ഉണ്ടാക്കിയത്. ഈ ഭാഗത്തുള്ള കൃഷിയിടങ്ങളിൽ കമുക് കൃഷി പൂർണമായും ഇല്ലാതായി.
7 വർഷം പ്രായമുള്ള നല്ല വിളവെടുപ്പിന് പാകമായ കമുകുകളാണ് ഇവിടെ കാട്ടാന നശിപ്പിച്ചത്. പകലും കാട്ടാനകൾ കന്നുകാലികൾ മേയുന്ന രീതിയിലാണ് കൃഷിയിടങ്ങളിൽ മേയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]