
കൽപറ്റ ∙ കെഎസ്ആർടിസിയിൽ ട്രാവൽ കാർഡുകൾ (ചലോ കാർഡ്) ഉപയോഗിച്ചുള്ള യാത്ര ജില്ലയിലും നിലവിൽ വന്നു. യാത്രക്കാരുടെ കൂട്ടായ്മയായ പിണങ്ങോട് ബസ് പാസഞ്ചേഴ്സ് അസോസിയേഷനാണു വയനാട്ടിൽ ആദ്യമായി ട്രാവൽ കാർഡുകൾ എത്തിച്ചത്.
കൂട്ടായ്മയിലെ അംഗങ്ങൾ അടക്കം 112 പേർക്കാണു കാർഡുകൾ വിതരണം ചെയ്തത്. ജില്ലയിലെ ഡിപ്പോകളിൽ കാർഡുകൾ വിതരണത്തിനായി എത്തിയിട്ടില്ല. ജില്ലയിലെ 3 ഡിപ്പോകളിലും ഓണത്തോടനുബന്ധിച്ച് ചലോ കാർഡുകൾ എത്തുമെന്നാണു സൂചന. ഇതിനു മുന്നോടിയായി, ചലോ കാർഡുകൾ റീഡ് ചെയ്യുന്ന പുതിയ ടിക്കറ്റ് മെഷീനുകൾ ജില്ലയിലെ ഡിപ്പോകളിൽ വിതരണം ചെയ്തിട്ടുണ്ട്. സ്ഥിരയാത്രക്കാർക്കും ബസ് ജീവനക്കാർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന സംവിധാനമാണിത്. എടിഎം കാർഡുകൾ സ്വൈപ് ചെയ്യുന്ന സംവിധാനമാണ് പുതിയ ടിക്കറ്റ് മെഷീനിലുമുള്ളത്.
യാത്രയ്ക്കിടയിൽ ചില്ലറ നൽകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനും പരിഹാരമാകും. കാർഡുകൾ യാത്രക്കാർക്ക് ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവർക്കു കൈമാറാനുമാകും.
കാർഡിന്റെ വില 100 രൂപ
100 രൂപയാണ് കാർഡിന്റെ വില.
മിനിമം റീചാർജ് തുക 50 രൂപയാണ്. 3000 രൂപ വരെ റീചാർജ് ചെയ്യാം.
നിശ്ചിത കാലത്തേക്ക് കാർഡ് റീചാർജിന് ഓഫറും കെഎസ്ആർടിസി പ്രഖ്യാപിച്ചിട്ടുണ്ട്. 1000 രൂപയ്ക്ക് റീചാർജ് ചെയ്താൽ 40 രൂപ അധികവും 2000 രൂപയ്ക്ക് റീചാർജ് ചെയ്താൽ 100 രൂപ അധികമായും ലഭിക്കും.
കാർഡിലെ തുകയ്ക്ക് ഒരു വർഷം കാലാവധിയുണ്ട്.
ഒരു വർഷത്തിലധികം കാർഡ് ഉപയോഗിക്കാതിരുന്നാൽ റീ ആക്ടിവേറ്റ് ചെയ്യണം. കണ്ടക്ടർമാർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, വിവിധ കെഎസ്ആർടിസി യൂണിറ്റുകൾ എന്നിവിടങ്ങളിൽ നിന്നും കാർഡുകൾ ലഭിക്കും.
യാത്രയ്ക്കിടയിൽ കണ്ടക്ടർമാരിൽ നിന്നും കാർഡുകൾ വാങ്ങാൻ കഴിയും. കാർഡ് നഷ്ടമായാൽ ഉത്തരവാദിത്തം കാർഡുടമയ്ക്കായിരിക്കും.
പ്രവർത്തനക്ഷമമല്ലാത്ത സാഹചര്യമുണ്ടായാൽ യാത്രക്കാർ യൂണിറ്റിൽ അപേക്ഷ നൽകണം.
ഐടി വിഭാഗം പരിശോധന നടത്തി 5 ദിവസത്തിനുള്ളിൽ പുതിയ കാർഡ് നൽകും. യാത്രാ കാർഡിൽ കൃത്രിമം കാണിച്ചാൽ നിയമ നടപടികൾ നേരിടേണ്ടി വരും.
കാർഡ് പൊട്ടുകയോ ഒടിയുകയോ ചെയ്താൽ മാറ്റി നൽകില്ല. പകരം നിശ്ചിത തുകയ്ക്ക് പുതിയ കാർഡ് നൽകും.
പഴയ കാർഡിലെ തുക പുതിയ കാർഡിലേക്കു മാറ്റി നൽകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]