പനമരം∙ മഴ കനത്ത് പുഴകളിൽ വെള്ളം ഉയർന്നതോടെ കരയിൽ കയറിക്കിടന്നുള്ള ഉറക്കവുമായി മുതലകളും ചീങ്കണ്ണികളും. വയനാട് ജില്ലയിലെ ചെറുതും വലുതുമായ പുഴകളിൽ വ്യാപകമായി മുതലകളും ചീങ്കണ്ണികളും പെരുകുന്നതിനിടെയാണ് ഭീമന്മാരായ മുതലകളും ചീങ്കണ്ണികളും പകൽ കൃഷിയിടങ്ങളിലും മറ്റും കയറിക്കിടന്ന് പുഴയോരവാസികളെ പേടിപ്പിക്കുന്നത്.
മുൻപ് മഴക്കാലവും വെള്ളപ്പൊക്കവും കഴിഞ്ഞ് പുഴയിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങുന്നതോടെയാണു പുഴകളിലും പുഴക്കരയിലും മുതലകളെയും ചീങ്കണ്ണികളെയും കണ്ടിരുന്നതെങ്കിൽ ഇക്കുറി മഴക്കാലം ആരംഭിച്ചപ്പോൾ തന്നെ പനമരം, കബനി, കാവടം പുഴകളിൽ ഇവയെ കണ്ടുതുടങ്ങി.
പകൽ പുഴക്കരയിലുള്ള മൺതിട്ടയിൽ കയറിക്കിടക്കുന്ന ചീങ്കണ്ണികൾ വലിയ പുഴക്കരയിലും കൊറ്റില്ലത്തിലും കബനിയിലെ കൂടൽ കടവിലും പതിവു കാഴ്ചയാണ്.
ആവശ്യത്തിലധികം തീറ്റ ലഭിക്കുന്നതും മുതലകൾക്ക് വളരാൻ പറ്റിയ കാലാവസ്ഥയുമാണു ഇവ പെരുകാൻ കാരണം. രാത്രി മാലിന്യം വ്യാപകമായി പുഴകളിൽ തള്ളുന്ന ഭാഗങ്ങിലാണ് ചീങ്കണ്ണികൾ ഏറ്റവും കൂടുതൽ ഉള്ളത്.
മുതലകളും ചീങ്കണ്ണികളും പനമരം പുഴയിൽ പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഉണ്ടെങ്കിലും ഇപ്പോൾ ഇവ ക്രമാതീതമായി പെരുകിയെന്ന് നാട്ടുകാർ പറയുന്നു.
കുഞ്ഞൻ മുതൽ വലിയ മുതലകൾ വരെ കരയ്ക്ക് കയറി കിടക്കുന്നത് പതിവാണ്. പെട്ടെന്ന് കാണുമ്പോൾ പാറപോലെ തോന്നിക്കുന്ന ഇവ ആളനക്കം കണ്ടാൽ പാഞ്ഞടുക്കും, വലിയ ശബ്ദത്തോടെ പുഴയിലേക്ക് ചാടും.
രണ്ടുവർഷം മുൻപാണ് വലിയ പുഴയിൽ അലക്കാനിറങ്ങിയ പരക്കുനിയിലെ വീട്ടമ്മയെ മുതല ആക്രമിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]