
വയനാട് ജില്ലയിൽ ഇന്ന് (28-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ അതിതീവ്ര മഴയ്ക്കും ശക്തിയായ കാറ്റിനും സാധ്യത.
∙ കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട്.
∙ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്.
∙ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ട്.
∙ കേരളതീരത്തുനിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ല.
∙ കേരളതീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത.
ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കണം.
അധ്യാപക നിയമനം
ബത്തേരി∙ കുന്താണി ഗവ. എൽപി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുള്ള എൽപിഎസ്ടി താൽക്കാലിക അധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച ഇന്ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ.
അമ്പലവയൽ ∙ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി സംസ്കൃതം, എച്ച്എസ്ടി സ്വീയിങ്, മലയാളം, ഇംഗ്ലീഷ് എന്നി തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ജൂൺ 2 ന് രാവിലെ കൂടിക്കാഴ്ച നടത്തും.
വടുവൻചാൽ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഒഴിവുള്ള മാത്തമാറ്റിക്സ് ( സീനിയർ), ബോട്ടണി (ജൂനിയർ), പൊളിറ്റിക്കൽ സയൻസ് (ജൂനിയർ),
ഹിന്ദി (ജൂനിയർ), ഇക്കണോമിക്സ് (ജൂനിയർ) എന്നി ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച നാളെ 11 ന് സ്കൂൾ ഓഫിസിൽ നടക്കും.
പാക്കം ∙ ഗവ.എൽപി സ്കൂളിൽ ഒഴിവുള്ള എൽപിഎസ്ടി താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 30ന് 10ന് സ്കൂളിൽ നടക്കും.
വേലിയമ്പം ∙ ദേവിവിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഒഴിവുള്ള വൊക്കേഷണൽ ടീച്ചർ തസ്തികയിലേക്കുള്ള ദിവസവേതന അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 30ന് 10.30ന് സ്കൂളിൽനടക്കും. ബിവിഎസ്ഇ ആൻഡ് എഎച്ച് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
ബത്തേരി∙ കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുള്ള ഡ്രോയിങ്, പ്രീപ്രൈമറി എന്നീ താൽക്കാലിക അധ്യാപക തസ്തികകളിലേക്ക് കൂടിക്കാഴ്ച 30ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ,
ബത്തേരി∙ ഓടപ്പള്ളം ഗവ. ഹൈസ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുള്ള ജൂനിയർ ഹിന്ദി താൽക്കാലിക അധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച 30ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ.
ആനപ്പാറ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കണക്ക്, മലയാളം, ഹിസ്റ്ററി, ജൂനിയർ ബോട്ടണി, ജൂനിയർ സുവോളജി, ജൂനിയർ സോഷ്യോളജി താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 31നു രാവിലെ 10ന്.
കരിങ്കുറ്റി ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച നാളെ രാവിലെ 10.30ന്.
പനങ്കണ്ടി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കണക്ക്, ഫിസിക്സ്, ഹിന്ദി, ജൂനിയർ കെമിസ്ട്രി താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 30നു രാവിലെ 10.30ന്.
മാനന്തവാടി ∙ ഗവ. കോളജിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച ജൂൺ 6നു രാവിലെ 10.30ന്. 04935 240351.
വാകേരി ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എന്റർപ്രണർഷിപ് ഡവലപ്മെന്റ് താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച നാളെ രാവിലെ 11ന്. 9847108601.
കേണിച്ചിറ∙ പൂതാടി ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ്, മാത്സ് (രണ്ടും സീനിയർ), ഫിസിക്സ്, കെമിസ്ട്രി, സംസ്കൃതം, പൊളിറ്റിക്കൽ സയൻസ് (നാലും ജൂനിയർ) അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 30ന് 11ന്.
കാവുംമന്ദം ∙ തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്കൽ സയൻസ്, അറബിക് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 28ന് 10.30.
വാരാമ്പറ്റ ∙ ഗവ. ഹൈസ്കൂളിൽ എൽപിഎസ്ടി അറബിക്, യുപിഎസ്ടി അറബിക്, ഹിന്ദി, എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 30ന് 2ന്.